ട്വന്റി ഫോറിന്റെ ‘വൃക്ഷതൈ നടാം വിദ്യാലയങ്ങളിൽ’ പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് വിദ്യാഭാസ മന്ത്രി വി. ശിവൻകുട്ടി
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ട്വന്റി ഫോർ ന്യൂസ് ചാനൽ ട്വന്റിഫോർ കണക്റ്റിൻറെ സംസ്ഥാനത്തെ സ്കൂളുകൾ തോറും സംഘടിപ്പിക്കുന്ന ‘വൃക്ഷതൈ നടാം വിദ്യാലയങ്ങളിൽ’ പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കോട്ടൺഹിൽ സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വൃക്ഷ തൈ നട്ടു. സ്കൂളിലെ സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകളുടെ സഹായത്തോടെ വൃക്ഷ തൈ നട്ട മന്ത്രി ട്വന്റി ഫോറിന്റെ നീക്കത്തെ അഭിനന്ദിച്ചു. V Shivankutty Inaugurate Twenty Four’s Plant Trees School Project
ട്വന്റിഫോർ കണക്റ്റിൻറെ ഒരു പ്രധാനപ്പെട്ട പദ്ധതി എന്ന നിലയിൽ, പ്ലാസ്റ്റിക്കുകൾ ഉപേക്ഷിക്കുക എന്ന മുദ്രാവാക്യം കൂടി മനസ്സിൽ വെച്ചാണ് സ്കൂളുകളിൽ വൃക്ഷതൈ നടീൽ നടപ്പിലാക്കുന്നത്. ട്വന്റി ഫോറിന്റെ പദ്ധതിയെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഗംഭീരമായി സംസ്ഥനത്ത് ഈ പ്രോഗ്രാം ട്വന്റി ഫോർ ന്യൂസ് നടപ്പിലാക്കി. വളരെ പ്രയോജനം ചെയുന്ന പരിപാടിയാണ്. വിദ്യാർത്ഥികൾ വീട്ടിലോ നാട്ടിലോ സ്കൂളിലോ ഒരു മരം നടുക. പറ്റുമെങ്കിൽ ഫലം കിട്ടുന്ന മരണം നടുക. നടുന്നതിനൊപ്പം അവർ അതിനെ പരിപാലിക്കുക. 47 ലക്ഷത്തിലധികം മരങ്ങൾ ഇതിലൂടെ നടൻ സാധിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാവിധ സഹകരങ്ങളും ഇതിനുണ്ടാകും എന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.
Read Also: ഇന്ന് ലോക പരിസ്ഥിതി ദിനം
ട്വന്റി ഫോറിന്റെ ഈ പദ്ധതി നൂടുത്താൽ ഗംഭീരമാക്കാൻ വിദ്യാഭാസ വകുപ്പിന്റെ സഹകരണവും മന്ത്രി വാഗ്ദാനം ചെയ്തു. കൂടാതെ, കേരളത്തിൽ സമകാലിക വിഷയത്തിൽ ചർച്ചകൾ നടത്തി മുന്നേറിയ ട്വന്റി ഫോർ കണക്ടിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. കൂടാതെ, ഫ്‌ളവേഴ്‌സ് കുടുംബത്തിലെ അംഗമായ കൊല്ലം സുധിയുടെ മരണത്തിൽ അനുസ്മരിച്ചാണ് വിദ്യാഭ്യാസമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്.
Story Highlights: V Shivankutty Inaugurate Twenty Four’s Plant Trees School Project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here