Advertisement

ഗുസ്തി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഉടൻ

June 7, 2023
Google News 2 minutes Read
wrestling federation of india election

ഗുസ്തി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഉടൻ. തെരഞ്ഞെടുപ്പ് അടിയന്തരമായി നടത്താൻ നടപടികൾ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ( wrestling federation of india election )

ഗുസ്തി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് നടത്താൻ രാജ്യാന്തര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്ലിംഗ് നൽകിയ 45 ദിവസ സമയപരിധി ജൂൺ 17ന് അവസാനിക്കുകയാണ്. അന്ത്യശാസനത്തിന്റെ സമയപരിധിക്കകത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. രണ്ടംഗ ഇടക്കാല സമിതിയാണ് ഇപ്പോൾ ഫെഡറേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നത്.

മൂന്നംഗ സമിതിയെ ആണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രഖ്യാപിച്ചതെങ്കിലും മൂന്നാമത്തെ അംഗമായ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയെ ഇതുവരെ നിയോഗിച്ചിട്ടില്ല.

Story Highlights: wrestling federation of india election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here