Advertisement

‘സൗദി അറേബ്യ അവസരങ്ങളുടെ അക്ഷയ ഖനി’; കേരളാ എഞ്ചിനീയേഴ്‌സ് ഫോറം

June 8, 2023
3 minutes Read
Image of Saudi Arabia

സൗദി അറേബ്യ അവസരങ്ങളുടെ അക്ഷയ ഖനിയാണെന്ന് കേരളാ എഞ്ചിനീയേഴ്‌സ് ഫോറം. മലയാളി എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് മികച്ച തൊഴിലവസരം ലഭ്യമാക്കാൻ ഒരുക്കിയ ‘ഗ്രാബ് ഓപ്’ പരിപാടിയിൽ നടന്ന പാനൽ ഡിസ്‌കഷനിലാണ് സൗദിയിലെ തൊഴിൽ സാധ്യതകൾ വ്യക്തമാക്കിയത്. രാജ്യത്തെ വികസന പദ്ധതികളിൽ എഞ്ചിനീയർമാർക്ക് തൊഴിൽ കണ്ടെത്തുന്നതിനും മലയാളി എഞ്ചിനീയർമാരുടെ അറിവും ധാരണയും മെച്ചപ്പെടുത്തുന്നതിനുമാണ് പരിപാടി ഒരുക്കിയത്. എഞ്ചിനീയർമാരായ ഷാഹിദ് അലി, ബാസിൽ, മുഹമ്മദ് ഷാഹിദ് എന്നിവരുടെ നേതൃത്വത്തിലാണ്പാനൽ ഡിസ്‌കഷൻ നടന്നത്. Kerala Engineers Forum Saudi Arabia is a Land of Opportunity

സൗദി അറേബ്യ നടപ്പിലാക്കുന്ന വിഷൻ 2030 പദ്ധതി, സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവത്കരണം, എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിനുളള നയങ്ങൾ, സൗദിയിൽ ലഭ്യമായ അവസരങ്ങൾ, അതിവേഗം കുതിക്കുന്ന രാജ്യ പുരോഗതി എന്നിവയും ചർച്ചചെയ്തു.

വിദഗ്ധരായ പ്രൊഫഷണലുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, ടൂറിസം, ആരോഗ്യ സംരക്ഷണം, പുനരുപയോഗ ഊർജം എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി പദ്ധതികളും വിശദീകരിച്ചു. എഞ്ചിനീർമാരുടെ സംശയനിവാരണത്തിനും അവസരം ഒരുക്കിയിരുന്നു.

Read Also: അന്താരാഷ്ട്ര യോഗ ദിനം; റിയാദിൽ ‘ദിശ’ യോഗ മീറ്റ്-2023 സംഘടിപ്പിക്കുന്നു

കേരളാ എഞ്ചിനീർസ് ഫോറം പ്രസിഡന്റ് എഞ്ചിനീയർ ഹസീബ് മുഹമ്മദ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എഞ്ചിനീയർ ആഷിക് പാണ്ടികശാല നന്ദിയും പറഞ്ഞു. ടെക്‌നിക്കൽ ഇൻചാർജ് എഞ്ചിനീയർ ഹിദാശ്, ജനറൽ സ്‌ക്രെട്ടറി എഞ്ചിനീയർ നിസാർ ഹുസൈൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Story Highlights: Kerala Engineers Forum Saudi Arabia is a Land of Opportunity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement