‘നൊറാക്ക്’ കുടുംബസംഗമം ജൂണ്‍ 16ന് ദമ്മാമില്‍

സൗദി കിഴക്കന്‍ പ്രവിശ്യയിലെ കോട്ടയം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മ നൊറാക്ക് (നോണ്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഓഫ് കോട്ടയം) ഒരുക്കുന്ന കുടുംബസംഗമം ഈ മാസം 16ന് ദമ്മാമില്‍ നടക്കും. സംഘടനയില്‍ അംഗങ്ങളായിരുന്നവരും പുതുതായി ചേര്‍ന്നവരുമെല്ലാം ഒത്തു ചേരുന്ന സംഗമം കോട്ടയം ജില്ലക്കാര്‍ക്ക് സ്വന്തം നാടിന്റെ ഓര്‍മ്മകളും പ്രവാസജീവിതത്തിന്റെ അനുഭവങ്ങളുമെല്ലാം ഒത്തുചേരുന്ന ഒന്നായി മാറുമെന്ന് സംഘാടകര്‍ പറഞ്ഞു.
കുടുംബ സംഗമത്തില്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും കായികവിനോദങ്ങളും വിവിധങ്ങളായ മത്സരങ്ങളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അംഗങ്ങള്‍ക്കായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ക്ഷേമപരിപാടികളെക്കുറിച്ചുള്ള ആശയങ്ങളും സംഗമത്തില്‍ പങ്കുവെയ്ക്കും.
ജൂണ്‍ 16 വെള്ളിയാഴ്ച്ച ദമ്മാമില്‍ നടക്കുന്ന കുടുംബസംഗമത്തില്‍ പങ്കെടുക്കുവാനും സംഘടനയില്‍ അംഗമാകാനും ആഗ്രഹിക്കുന്ന കിഴക്കന്‍പ്രവിശ്യാ നിവാസികളായ കോട്ടയം സ്വദേശികള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.( 0502430024 , 0507945831, 0598449977 , 0570828175 ).
Story Highlights: NORAK Family meet Dammam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here