മനഃപൂർവം അപകീർത്തിപ്പെടുത്തി: മറുനാടൻ മലയാളിക്കും ഷാജൻ സ്‌കറിയക്കും എതിരെ പരാതി നൽകി പി വി ശ്രീനിജിൻ എംഎൽഎ

മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ വീണ്ടും പരാതികൾ ഉയരുന്നു. തനിക്കെതിരെ വ്യാജ വാർത്ത നൽകി മനഃപൂർവം അപകീർത്തിപ്പെടുത്തിയെന്ന് പരാതി നൽകിയത് കുന്നത്തുനാട് എംഎൽഎയായ പി വി ശ്രീനിജിൻ. മറുനാടൻ മലയാളി ഓൺലൈൻ യൂട്യൂബ് ചാനലിനെതിരെയും ഷാജൻ സ്‌കറിയ, ആൻമേരി ജോർജ്, റിജു എന്നിവർക്കെതിരെയുമാണ് എംഎൽഎയുടെ പരാതി. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. PV Srinijin MLA files for defamation against Marunadan Malayali
ഇതിനിടെ, മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട് ലഭിച്ചിരുന്നു. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറണ്ട്. ലഖ്നൗ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് വാറണ്ട് അയച്ചത്. 20,000 രൂപയുടെ ജാമ്യ വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
Read Also: ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്
ലഖ്‌നൗിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ നായർ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി വാറണ്ട് അയച്ചത്. നേരത്തെ കോടതി അയച്ച സമ്മൻസ് കൈപ്പറ്റിയതിന് ശേഷം ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറണ്ട് അയക്കാൻ കോടതി തീരുമാനിച്ചത്. തന്നെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം കോടതി നിരാകരിച്ചു.
Story Highlights: PV Srinijin MLA files for defamation against Marunadan Malayali