Advertisement

തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

June 8, 2023
Google News 1 minute Read

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മുഹമ്മദ് സാലി നിസാർ (47) ബഹ്റൈനിൽ നിര്യാതനായി. കഴിഞ്ഞ 25 വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം അൽ വാജിഹ് ട്രാൻസ്പോർട്ട് കമ്പനിയിൽ ജീവനക്കാരനാണ്. ഭാര്യയും മകളും അദ്ദേഹത്തോടൊപ്പം ബഹ്റൈനിലാണുള്ളത്. മകൾ നസിയ നിസാർ ഏഷ്യൻ സ്കൂളിൽ ആറാം തരം വിദ്യാർഥിനിയാണ്. നാട്ടിൽ രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്.

ഹൃദയാഘാതമുണ്ടായി 18 ദിവസം സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച രാവിലെയാണ് മരണപ്പെട്ടത്. കമ്പനി അധികൃതരും ബന്ധുക്കളായ സജീറും മുനീറും ചേർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Story Highlights: thiruvananthapuram man died bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here