പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം; മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്

മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് സംഘം. പി എം ആര്‍ഷോയുടെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്ന് കേസിലെ രണ്ടാം പ്രതിയായ പ്രിന്‍സിപ്പല്‍ മൊഴി നല്‍കി.(Crime branch questioning Maharajas college principal)
മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്നും സാങ്കേതികപ്പിഴവാണ് സംഭവിച്ചതെന്നും പ്രിന്‍സിപ്പല്‍ മൊഴി നല്‍കി. ഇത് സാധൂകരിക്കുന്ന തെളിവുകളും പ്രിന്‍സിപ്പല്‍ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് എ സി പി പയസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം കോളജിലെത്തിയാണ് പ്രിന്‍സിപ്പളിനെ ചോദ്യം ചെയ്ത്.
ആര്‍ഷോയുടെ പരാതിയില്‍ ആര്‍ക്കിയോളജി വിഭാഗം അധ്യാപകന്‍ വിനോദ് കുമാറിനെയും അന്വേഷണസംഘം ചോദ്യം ചെയ്യും. കേസില്‍ നിലവില്‍ അഞ്ചു പേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്.
എഴുതാത്ത പരീക്ഷ പാസായെന്ന ഫലത്തിനു പിന്നില്‍ ഗുരുതര ക്രമക്കേടെന്ന് പി.എം.ആര്‍ഷോ ആരോപിച്ചിരുന്നു. താന്‍ പാസായെന്ന തരത്തിലുള്ള മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നത് സാങ്കേതിക പിഴവോ, അല്ലെങ്കില്‍ വിവാദം ഉണ്ടാക്കാന്‍ വേണ്ടി ആരെങ്കിലും കരുതിക്കൂട്ടി ചെയ്ത ചെയ്ത പ്രവൃത്തിയോ ആകാമെന്ന് ആര്‍ഷോ പറഞ്ഞു. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണംവേണം. ജൂനിയര്‍ വിദ്യാര്‍ഥികളുടെ ഫലത്തിനൊപ്പമാണ് തന്റെ പേര് എഴുതിച്ചേര്‍ത്തത്. ആര്‍ക്കിയോളജി വകുപ്പ് മേധാവിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നുമായിരുന്നു ആര്‍ഷോയുടെ വാദം.
അതേസമയം മാര്‍ക്ക് ലിസ്റ്റില്‍ വിവാദത്തില്‍ ഗൂഢാലോചന ആവര്‍ത്തിക്കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആര് ഗൂഢാലോചന നടത്തിയതെങ്കിലും പുറത്തു കൊണ്ട് വരും.ആര്‍ഷോ നല്‍കിയ പരാതിയും കെ വിദ്യക്കെതിരായ വ്യാജരേഖ കേസും രണ്ടും രണ്ടാണ് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
Story Highlights: Crime branch questioning Maharajas college principal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here