‘വിദ്യയുടെ പിഎച്ച്ഡി പ്രവേശനം കോടതി നിർദ്ദേശത്തെ തുടർന്ന്, ചട്ടപ്രകാരമല്ല’; മുൻ വിസിയുടെ ശബ്ദ സന്ദേശം പുറത്ത്

മഹാരാജാസ് കോളജ് വ്യാജരേഖ കേസിൽ കുറ്റാരോപിതയായ കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ പുതിയ വിശദീകരണവുമായി കാലടി സംസ്കൃത സർവകലാശാല മുൻ വിസി ധർമ്മരാജ് അടാട്ട്. കോടതി വിധി പ്രകാരമാണ് പ്രവേശനം നൽകിയതെന്നും സർവകലാശാല ചട്ടപ്രകാരമല്ലെന്നും വിശദീകരണം. മുൻ വിസിയുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
നേരത്തെ കെ വിദ്യയുടെ പ്രവേശനത്തിൽ ചട്ടലംഘനം നടന്നിട്ടില്ലെന്നാണ് ധർമ്മരാജ് അടാട്ട് പറഞ്ഞിരുന്നത്. ജനറൽ അഡ്മിഷൻ ചട്ടത്തെ പിഎച്ച്ഡി അഡ്മിഷനുമായി ബന്ധപ്പെടുത്തുകയാണ് പലരും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഈ വാദങ്ങളെ ഖണ്ഡിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഓഡിയോ സന്ദേശം.
കോടതി വിധി പ്രകാരമാണ് വിദ്യയ്ക്ക് പ്രവേശനം നൽകിയതെന്നും സർവകലാശാല ചട്ടപ്രകാരമല്ലെന്നും ഓഡിയോ സന്ദേശത്തിൽ അടാട്ട് പറയുന്നു. വിദ്യയുടെ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ധർമ്മരാജ് അടാട്ടിനോട് ചോദ്യങ്ങൾ ഉന്നയിക്കുന്ന ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Story Highlights: PhD admission of K Vidya: Ex-VC voice message out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here