Advertisement

വെയിലും മഴയും കൊണ്ട് രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് മറക്കരുത്; നേതാക്കളോട് ടി സിദ്ദിഖ്

June 10, 2023
2 minutes Read
t siddique against group leaders

പുനഃസംഘടനയിലെ ഗ്രൂപ്പ് തർക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് പരാതികളും പരിഭവങ്ങളും പാർട്ടിക്ക് അകത്ത് തന്നെ പറയണമെന്ന് ടി സിദ്ദിഖ് എംഎൽഎ.സോളാർ കേസിൽ വിവാദങ്ങൾ ഉണ്ടായപ്പോൾ ന്യായീകരിക്കാൻ അന്ന് പല കോൺഗ്രസ് നേതാക്കളും ഭയന്നു. നേതാക്കളുടെ പേര് പറയുന്നില്ലെന്നും ടി.സിദ്ദിഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.(T Siddique against the group leaders)

പാർലമെന്റ് തെരഞ്ഞെടുപ്പ് ആണ് ലക്ഷ്യമെന്നും പുറത്തു വന്ന് സംസാരിച്ച് ആ ലക്ഷ്യം തകർക്കരുത്, വെയിലും മഴയും കൊണ്ട് രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് എന്തിനാണെന്ന് മറക്കരുതെന്നും എ ഐ ഗ്രൂപ്പ്നേതാക്കൾക്ക് സിദ്ദിഖ് മുന്നറിയപ്പ് നൽകി.ഈ സമയം പരാതികളും പരിഭവങ്ങളും നേതൃത്വത്തിനോട് നേരിട്ട് പറയണം. അങ്ങനെ പരിഹരിക്കണം. പാർട്ടിയുടെ ലക്ഷ്യം 2024 പാർലമെന്റാണ്.

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത സംഘടനപരമായ പരിത്യാഗം നടത്തിയാണ് മുന്നോട്ട് പോകുന്നത്. അവിടെ പരിഭവങ്ങളുണ്ടാകും. ആ പരിഭവങ്ങളും പരാതികളും കേട്ട് സംസാരിച്ച് തീർക്കാനുള്ള മെയ് വഴക്കം കോൺഗ്രസിനുണ്ട്. പുറത്തുവന്ന് സംസാരിച്ച് പാർട്ടിയുടെ ലക്ഷ്യം തകർക്കരുതെന്നും ടി.സിദ്ദിഖ് പറഞ്ഞു.

Story Highlights: T Siddique against the group leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement