സഹകരണ കരാറിൽ ഒപ്പുവച്ച് ദുബായ് താമസ – കുടിയേറ്റ വകുപ്പും, വാടക തർക്ക പരിഹാര കേന്ദ്രവും

ദുബായ് താമസ – കുടിയേറ്റ വകുപ്പും, വാടക തർക്ക പരിഹാര കേന്ദ്രവും പരസ്പര കരാറിൽ ഒപ്പ് വച്ചു. സേവന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനാണ് കരാർ. ജാഫ്ലിയ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഇരു വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലായിരുന്നു കരാർ ഒപ്പിട്ടത്. ( agreement between the dubai residence and immigration department ).
സേവനങ്ങൾ എളുപ്പവും വേഗത്തിലും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. കരാർ മുഖനെ ഇരു വകുപ്പുകളും പരസ്പരം ബന്ധപ്പെടുത്തിയുള്ള ഒരു ഇലക്ട്രോണിക് ലിങ്ക് പൂർത്തീകരിക്കും. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, എക്സിക്യൂഷൻ ജഡ്ജി അഹ്‌മദ് മൂസ എന്നിവർ ഇരു വിഭാഗങ്ങളേയും പ്രതിനിധീകരിച്ചുള്ള ചർച്ചയ്ക്ക് നേതൃത്വം നൽകി.
Read Also: ലോകത്തിലെ മികച്ച നഗരം മിയാമി; ദുബായ് മൂന്നാമത്
ജിഡിആർഎഫ്എ പ്രധാന ഓഫീസായ ജാഫ്ലിയ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഇരു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സുരക്ഷാസൂചികയിൽ ഏറ്റവും ഉയർന്ന ഫലങ്ങൾ കൈവരിക്കുന്നതിനുള്ള ദുബായുടെ ശ്രമങ്ങളെ പിന്തുണക്കുകയും ജോലി ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സഹകരണത്തിന്റെ ഭാഗമായി നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Story Highlights: agreement between the dubai residence and immigration department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here