Advertisement

ഫാഷൻ ഷോയ്ക്കിടെ ഇരുമ്പുതൂൺ വീണ് മോഡൽ മരിച്ചു

June 11, 2023
Google News 1 minute Read
Model Dies Iron Pillar Falls Fashion Show

ഫാഷൻ ഷോയ്ക്കിടെ ഇരുമ്പുതൂൺ വീണ് മോഡൽ മരിച്ചു. നോയിഡയിലെ ഫിലിം സിറ്റിയിലുള്ള ലക്ഷ്‌മി സ്റ്റുഡിയോയിൽ വച്ചാണ് സംഭവം. 24 കാരിയായ വൻഷിക ചോപ്രയാണ് മരണപ്പെട്ടത്. റാമ്പിലൂടെ നടക്കുന്നതിനിടെ ഇരുമ്പുതൂൺ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

ലൈറ്റ് ഘടിപ്പിച്ചിരുന്ന ഇരുമ്പുതൂൺ റാമ്പിലൂടെ നടന്നുപോവുകയായിരുന്ന മോഡലിനു മുകളിലേക്ക് വീഴുകയും അപ്പോൾ തന്നെ മോഡൽ മരണമടയുകയുമായിരുന്നു. ഒരാൾക്ക് പരുക്കുപറ്റി. ഇയാൾ ചികിത്സയിലാണ്. സംഭവത്തിൽ ഷോ നടത്തിപ്പുകാർ അടക്കം അഞ്ച് പേർ പിടിയിലായി.

Story Highlights: Model Dies Iron Pillar Falls Fashion Show

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here