ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം; ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ യുവാവ് അടിച്ചു കൊലപ്പെടുത്തി

കോട്ടയം ഈരാറ്റുപേട്ടയിൽ ഒന്നിച്ചിരുന്നു മദ്യപിച്ച ശേഷം, ഒപ്പം താമസിക്കുന്ന മധ്യവയസ്കയെ യുവാവ് അടിച്ചു കൊലപ്പെടുത്തി. തലപ്പലം സ്വദേശി ഭാർഗവിയാണ് കൊല്ലപ്പെട്ടത്. പ്രതി ബിജുമോൻ കൊലപാതകത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് തലപ്പലം സ്വദേശി ബിജുമോൻ ഒപ്പം താമസിച്ചിരുന്ന ഭാർഗവിയെ അടിച്ചു കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവനസം പുലർച്ചയാണ് കൊലപാതകം നടന്നത്. ബിജുവിന്റെ ബന്ധു കൂടിയായ ഭാർഗവി രണ്ടു വർഷമായി ബിജുവിനൊപ്പമാണ് താമസം. ഇരുവരും വെവ്വേറെ വിവാഹം കഴിച്ചിട്ടുണ്ട്.
സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കൊലക്കുപയോഗിച്ച കമ്പിപ്പാര പൊലീസ് കണ്ടെടുത്തു. കൊലക്ക് ശേഷം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെത്തി ബിജു തന്നെയാണ് വിവരമറിയിച്ചത്. ബിജുവിന്റെ അമ്മയും ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. സംഭവ സമയം ഇവർ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സംഭവത്തിൽ വിശദ അന്വേഷണം ആരംഭിച്ചു.
Story Highlights: Woman killed by lover in Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here