ഷാജൻ സ്കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് കോടതി

ഷാജൻ സ്കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. അറസ്റ്റ് തടയണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം കോടതി തള്ളി. പി വി ശ്രീനിജൻ എംഎൽഎയുടെ പരാതിയിലാണ് അറസ്റ്റ് നീക്കം. ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യ ഹർജി മറ്റന്നാൾ പരിഗണിക്കും.(No Obstacle in Shajan Skariah Arrest says court)
ഓൺലൈൻ പോർട്ടല്‍ നിരന്തരമായി തനിക്കെതിരെ വ്യക്ത്യാധിക്ഷേപം നടത്തുകയും വ്യാജവാർത്ത ചമക്കുകയും ചെയ്യുന്നെന്നായിരുന്നു പി.വി. ശ്രീനിജിൻ എം.എൽ.എയുടെ പരാതി.
കുറേ വർഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണ്. ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസിൽ പരാതി നൽകിയത്.
എഡിറ്റർ ഷാജൻ സ്കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ഋജു എന്നിവരെ പ്രതികളാക്കിയാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്.
Story Highlights: No Obstacle in Shajan Skariah Arrest says court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here