റിയാദിൽ മലയാളി കുത്തേറ്റ് മരിച്ചു

സൗദിയിലെ റിയാദിൽ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ പെരിങ്ങൊട്ടുകര സ്വദേശി കാരിപ്പംകുളം അഷ്റഫ് (43) ആണ് മരണപ്പെട്ടത്. മോഷണശ്രമം ചെറുക്കുന്നതിനിടെയായിരുന്നു കുത്തേറ്റത്. ( Riyadh malayalee stabbed to death )
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഒരു പാർക്കിൽ വച്ചാണ് മോഷണശ്രമം നടന്നത്. ഒരു സ്വദേശി പൗരന്റെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അഷ്‌റഫ്. അഷ്‌റഫ് പാർക്കിൽ ഇരുന്നപ്പോഴാണ് മോഷ്ടാവ് എത്തി കവർച്ച ചെയ്യാൻ ശ്രമിച്ചത്. എന്നാൽ അഷ്‌റഫ് കവർച്ചാശ്രമം തടഞ്ഞതോടെ അക്രമകാരി കുത്തുകയായിരുന്നു.
മൂന്ന് വർഷത്തോളം സൗദിയിൽ ജോലി ചെയ്തിരുന്ന അഷ്‌റഫ് പിന്നീട് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഒരു വർഷം മുൻപാണ് പുതിയ വീസയിൽ അഷ്‌റഫ് സൗദിയിലെത്തിയത്.
Story Highlights: Riyadh malayalee stabbed to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here