Advertisement

വിലക്കയറ്റം: തലസ്ഥാനത്തെ പലചരക്ക് വിപണന കേന്ദ്രങ്ങളിൽ ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന

June 17, 2023
Google News 1 minute Read
District collector's lightning inspection in Thiruvananthapuram

പൊതുവിപണിയിലെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങിയ വിപണന കേന്ദ്രങ്ങളിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് മിന്നൽ പരിശോധന നടത്തി. പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന.

ചാല മാർക്കറ്റ് കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ കണ്ടെത്തിയില്ല. 22 മൊത്ത വ്യാപാര, ചില്ലറ വില്പന ശാലകൾ പരിശോധിച്ചതിൽ വിലനിലവാര ബോർഡ്, അളവ് തൂക്ക സംബന്ധമായ ക്രമക്കേടുകൾ, ഭക്ഷ്യസുരക്ഷ ലൈസൻസുകൾ യഥാവിധി സൂക്ഷിക്കാതിരിക്കുക എന്നിങ്ങനെ 12 ക്രമക്കേടുകൾ കണ്ടെത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഒരു റീട്ടെയിൽ പ്രൊവിഷൻ സ്റ്റോറിന്റെ പ്രവർത്തനം ജില്ലാ കളക്ടർ താൽക്കാലികമായി നിർത്തലാക്കി.

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് കടയുടമകൾക്ക് കർശന നിർദ്ദേശം നൽകി. താലൂക്ക് തലത്തിൽ താലൂക്ക് സപ്ലൈ ഓഫീസർമാർ പരിശോധന നടത്തിയിരുന്നു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വില നിയന്ത്രണ നടപടികൾ കർശനമായി പാലിക്കണമെന്ന് ജില്ലയിലെ മൊത്ത-ചില്ലറ വ്യാപാരികളുടെ യോഗം വിളിച്ചുകൂട്ടി കളക്ടർ നിർദ്ദേശിച്ചു.

Story Highlights: District collector’s lightning inspection in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here