Advertisement

ചെക്ക് കേസ്; നടി അമീഷാ പട്ടേൽ കോടതിയിൽ കീഴടങ്ങി

June 18, 2023
2 minutes Read
Ameesha Patel Surrenders Before Ranchi Court

ചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് താരം അമീഷാ പട്ടേൽ കോടതിയിലെത്തി കീഴടങ്ങി. ഇന്നലെയാണ് അമീഷ രാഞ്ചി സിവിൽ കോടതിയിലെത്തി കീഴടങ്ങിയത്. തുടർന്ന് ജാമ്യം നൽകിയ കോടതി താരത്തോട് ജൂൺ 21 ന് കോടതി മുമ്പാകെ ഹാജരാകണമെന്ന് അറിയിച്ചു. ( Ameesha Patel Surrenders Before Ranchi Court )

2018 ലാണ് കേസിനാസ്പദമായ സംഭവം. ഝാർഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാ നിർമാതാവ് അജയ് കുമാർ നൽകിയ കേസിലാണ് അമീഷ ഇപ്പോൾ നിയമനടപടി നേരിടുന്നത്. ദേസി മാജിക്ക് എന്ന സിനിമയിൽ അഭിനയിക്കാനായി 2.5 കോടി രൂപയാണ് അമീഷ കൈപറ്റിയത്. എന്നാൽ താരം സിനിമയിൽ നിന്ന് പിന്മാറി. തുടർന്ന് 2.5 കോടി രൂപയുടെ ചെക്ക് മടക്കി നൽകിയെങ്കിലും ചെക്ക് പണമില്ലാത്തതിനാൽ മടങ്ങുകയായിരുന്നു.

കേസിൽ നിരവധി തവണ അമീഷാ പട്ടേലിന് കോടതി സമൻസ് അയച്ചതാണ്. എന്നാൽ അമീഷ ഹാജരായിരുന്നില്ല. പിന്നാതെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

Story Highlights: Ameesha Patel Surrenders Before Ranchi Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top