Advertisement

മൊബൈൽ ഫോട്ടോഗ്രാഫി മത്സരവുമായി ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ യുവജന സംഖ്യം

June 18, 2023
Google News 2 minutes Read
Bahrain St. Paul's Marthomma youth mobile photography contest

മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ച് ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ യുവജന സംഖ്യം. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ യുവജന സംഖ്യത്തിന്റെ അഭിമുഖ്യത്തിൽ, മൊബൈൽ ഫോട്ടോഗ്രാഫി മത്സരം ഒരുക്കിയത്. “SAVE NATURE FOR THE FUTURE” എന്ന വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ മത്സരത്തിൽ മുപ്പത്തോളം ഫോട്ടോകൾ മത്സരത്തിനായെത്തി.

ബഹ്‌റൈൻ കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബ്‌ ജോയിന്റ് കൺവീനർ വിപിൻ മോഹനനാണ് ഫോട്ടോ​ഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചത്. എ.ജി ആനി ഉമ്മൻ ആണ് ഒന്നാം സ്ഥാനം നേടിയത്. ഏലിയാമ്മ ഉമ്മൻ രണ്ടാം സ്ഥാനവും ക്രിസ്റ്റീന അച്ചാ വർഗീസ് മൂന്നാം സ്ഥാനവും നേടി.

Read Also: കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെന്‍റർ ദുബായില്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

യുവജന സഖ്യം സെക്രട്ടറി എബിൻ മാത്യു ഉമ്മൻ അതിഥികളെ സ്വാഗതം ചെയ്തു. റവ.മാത്യു ചാക്കോ (പ്രസിഡന്റ്‌) അധ്യക്ഷനായി .മൽസരത്തിനായി സമർപ്പിക്കപ്പെട്ട മുഴുവൻ ചിത്രങ്ങളുടേയും പ്രദർശനവും ആനി ദിവസം ഇടവക പാരീഷ് ഹാളിൽ നടന്നു. അനീഷ്‌ സി മാത്യു, ജോയൽ ഈപ്പെൻ ജോസ് എന്നിവർ ഫോട്ടോഗ്രാഫി മത്സരത്തിന്റെ പ്രോഗ്രാം കൺവീനർമാരായി. വിജയികളെ യുവജന സംഖ്യം അനുമോദിച്ചു. ജസ്റ്റിൻ കെ ഫിലിപ്പ് പരിപാടിയിൽ നന്ദി പറഞ്ഞു.

Story Highlights: Bahrain St. Paul’s Marthomma youth mobile photography contest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here