Advertisement

‘അവസാന സമയവും ബിനു ചേട്ടൻ തന്നെയായിരുന്നല്ലോ ഒപ്പം’; ആരോഗ്യം വീണ്ടെടുത്ത് തുടങ്ങിയ ബിനു അടിമാലി തന്‌റെ പ്രിയപ്പെട്ട സുധിയുടെ വീട്ടിലെത്തി

June 18, 2023
Google News 2 minutes Read
Binu Adimaly visits Kollam Sudhi Home

കൊല്ലം സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല സഹപ്രവർത്തകർ. സുധിയുടെ ഓർമ്മകൾ ഇപ്പോഴും അവരെ അലട്ടുകയാണ്. അപകട സമയം സുധിക്ക് ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലി സാരമായ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് തുടങ്ങിയ ബിനു അടിമാലി ആദ്യം എത്തിയത് സുധിയുടെ വീട്ടിലാണ്. ഇന്നലെയായിരുന്നു സന്ദർശനം. ( Binu Adimaly visits Kollam Sudhi Home )

കൊല്ലം സുധി – ബിനു അടിമാലി കോമ്പോ മലയാളികൾക്ക് പ്രിയപ്പെട്ടതായത് ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിലൂടെയാണ്. അഞ്ചുവർഷം മുമ്പ് ഫ്‌ളവേഴ്‌സിന്റെ മാന്ത്രിക വേദിയിൽ പിറന്ന അത്യുഗ്രൻ കോമ്പോ. മരണത്തിലേക്ക് പോകും മുമ്പും ആ കൂട്ട് കെട്ട് ചേർത്ത് പിടിച്ചിരുന്നു സുധി. വടകരയിൽ നിന്ന് ഒരുമിച്ചുള്ള മടക്കയാത്രയിൽ പ്രിയപ്പെട്ടവനെ മരണം കവർന്നത് ബിനു അടിമാലിക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. അപകടത്തിൽ ബിനുവിനും സാരമായ പരിക്കേറ്റിരുന്നു. ആരോഗ്യം വീണ്ടെടുത്തു വരുന്ന വേളയിൽ ആദ്യമെത്തിയത് സുധിയുടെ വീട്ടിലാണ്.

ബിനുവിന്റെയും സുധിയുടെയും കൂട്ട് കെട്ട് ആഴമേറിയതായിരുന്നെന്ന് ഭാര്യ രേണു പറയുന്നു. ‘സുധി ചേട്ടനും ബിനു ചേട്ടനും നല്ല കൂട്ടായിരുന്നു. അവസാന സമയവും ബിനു ചേട്ടൻ തന്നെയായിരുന്നല്ലോ ഒപ്പം’- രേണു പറഞ്ഞു.

ബിനുവിന്റെ ചികിത്സ തുടർന്ന് വരികെയാണ്. വോക്കറിൻറെ സഹായത്തോടെയെ നടക്കാൻ സാധിക്കൂ. സുധിയില്ലാത്ത വേദികളിലേക്ക് എങ്ങനെ മടങ്ങി വരുമെന്ന വേദനയാണ് സഹപ്രവർത്തകരെ വിഷമിപ്പിക്കുന്നത്.

Story Highlights: Binu Adimaly visits Kollam Sudhi Home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here