Advertisement

സംസ്ഥാനത്ത് പകർച്ചപനി വ്യാപകം; ഈ മാസം മാത്രം സ്ഥിരീകരിച്ചത് 1,43,377 പകർച്ച പനി കേസുകൾ

June 19, 2023
Google News 2 minutes Read
fever grips kerala 1,43,377 cases reported

സംസ്ഥാനത്ത് പകർച്ചപനി വ്യാപകമായതോടെ കനത്ത ജാഗ്രതയുമായി ആരോഗ്യ വകുപ്പ് . പകർച്ചപനിയ്‌ക്കൊപ്പം ഡെങ്കിയും എലിപ്പനും ജീവനെടുക്കുന്ന സ്ഥിതിയാണ്. ഈമാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപനി സ്ഥിരീകരിച്ചത്. ( fever grips kerala 1,43,377 cases reported )

എല്ലാ ജില്ലകളിലും ഡെങ്കിപനിയുടെ സാന്നിധ്യമുണ്ട്. ഈമാസം 3678 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സതേടിയത്. ഇതിൽ 877 പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും 2801 പേർ പരിശോധമാഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.

165 പേരാണ് എലിപ്പനിയ്ക്ക് ഈമാസം ചികിത്സതേടിയത്. ഒൻപത് എലിപ്പനി മരണങ്ങളും റിപ്പോർട്ട് ചെയ്തു. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളുടെ എണ്ണം കൂടി കണക്കിലെടുത്താൽ പനിബാധിതരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർധനവുണ്ടാകും.

Story Highlights: fever grips kerala 1,43,377 cases reported

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here