Advertisement

ആലപ്പുഴ സിപിഐഎമ്മിലെ വിവാദങ്ങളിൽ കൂടുതൽ നടപടിയുമായി ജില്ലാ കമ്മിറ്റി

June 20, 2023
Google News 3 minutes Read
Image of Alappuzha CPIM

ആലപ്പുഴ സിപിഐഎമ്മിലെ വിവാദങ്ങളിൽ കൂടുതൽ നടപടിയുമായി ജില്ലാ കമ്മിറ്റി. സാമ്പത്തിക തിരിമറിയെന്ന പരാതിയിൽ പാർട്ടിയിൽ പുതിയ അന്വേഷണ കമ്മീഷൻ രൂപിക്കും. കായംകുളം ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റിയഗം എൻ ശിവദാസ് എന്നിവർക്കെതിരെയാണ്‌ പരാതി ഉയർന്നത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റിയിലാണ് കമ്മീഷൻ രൂപീകരിക്കാൻ തീരുമാനം ഉണ്ടായത്. CPIM Alappuzha District Committee to take action on controversies

നഗ്ന ദൃശ്യ വിവാദത്തിൽ ആലപ്പുഴ സൗത്ത് മുൻ ഏരിയ കമ്മിറ്റി അംഗം എഡി ജയനെ സസ്‌പെന്റ് ചെയ്തു. 6 മാസത്തേക്കാണ് സിപിഐഎമ്മിൽ നിന്ന് സസ്‌പെൻഷൻ. നഗ്ന ദൃശ്യ വിവാദവുമായി ബന്ധപ്പെട്ട് ജയനെ നേരത്തെ ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു.

ആലപ്പുഴയിലെ സിപിഐഎമ്മിലെ വിഭാഗീയതയിലും ലഹരിക്കടത്ത് വിവാദങ്ങളിലും പാർട്ടി ഇന്നലെ നടപടി എടുത്തിരുന്നു. മൂന്ന് ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടു. ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത് ഹരിപ്പാട് കമ്മിറ്റികളാണ് പിരിച്ചു വിട്ടത്. പകരം അഡ്ഹോക്ക് കമ്മിറ്റികൾ കൊണ്ട് വരും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയത്തിലുള്ള നടപടി വ്യക്തമാക്കിയത്.

Read Also: വിഭാഗീയതയും ലഹരിക്കടത്ത് വിവാദവും: ആലപ്പുഴ സിപിഐഎമ്മിൽ അച്ചടക്ക നടപടി

വിഭാഗീയ പ്രവർത്തനങ്ങളിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയവർക്കെതിരെയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പി. പി. ചിത്തരഞ്ജൻ എംഎൽഎയെ തരംതാഴ്ത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സത്യപാലനെയും തരംതാഴ്ത്തി. ലഹരി കടത്ത് വിഷയത്തിൽ ആരോപണ വിധേയനായ എ ഷാനവാസിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.

Story Highlights: CPIM Alappuzha District Committee to take action on controversies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here