Advertisement

പുരാവസ്തു തട്ടിപ്പ് കേസില്‍ കെ സുധാകരനെതിരെ തെളിവുണ്ട് : പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ഡിവൈഎസ്പി

June 20, 2023
Google News 2 minutes Read
k sudhakaran dysp rastham

പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ തെളിവുകൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. ജയിലില്‍ നിന്ന് സുധാകരനെ മോന്‍സന്‍ വിളിട്ടില്ലെന്നും മകനെയും അഭിഭാഷകനെയും ആണ് വിളിച്ചതെന്നും ഡി വൈ എസ് പി പറഞ്ഞു.(Evidence Against K Sudhakaran in fraud case-Dysp)

പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലച്ചെഴക്കരുതെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന്റെ പേര് പറയാന്‍ ഡി വൈ എസ് പി റസ്തം തന്നെ ഭീഷണിപ്പെടുത്തിയതായി മോന്‍സണ്‍ മാവുങ്കല്‍ നേരത്തെ ആരോപിച്ചിരുന്നു.

Read Also: നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം; കാർ നമ്പർ പ്ളേറ്റ് ‘NMODI’ എന്നാക്കി ഇന്ത്യൻ വംശജൻ

പോക്‌സോ കേസില്‍ മോന്‍സനെ ഭീഷണിപ്പെടുത്തിയതായുള്ള വാര്‍ത്തകള്‍ ഡി വൈ എസ് പി റസ്തം നിഷേധിച്ചു.പോക്സോ കേസില്‍ സുധാകരന് പങ്കില്ലെന്ന് മോന്‍സന്‍ തന്നെ പറഞ്ഞിരുന്നു.

പിന്നെ എന്തിന് മോന്‍സനെ അതിന് ഭീഷണിപ്പെടുത്തണമെന്ന് അദ്ദേഹം ചോദിച്ചു. പ്രായമായ അമ്മയുള്ള തന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത് ശരിയായില്ലെന്നും ഡി വൈ എസ് പി പറഞ്ഞു.

Story Highlights: Evidence Against K Sudhakaran in fraud case-Dysp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here