Advertisement

കെഎസ്‌യു നേതാവും വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ

June 20, 2023
Google News 1 minute Read
KSU activist fake certificate

കെഎസ്‌യു നേതാവും വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ. കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കേരള സർവകലാശാലയുടെ കണ്ടെത്തൽ. ( KSU activist fake certificate )

അൻസിലിന്റെ സർട്ടിഫിക്കറ്റലെ ഒപ്പ്,സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്ന് സർവകലാശാല അധികൃതർ പറയുന്നു. അൻസിനിലിനെതിരെയും നടപടി എടുക്കാൻ സർവകലാശാല ഒരുങ്ങുകയാണ്. ഇത് സംബന്ധിച്ച് ഡിജിപിക്ക് സർവകാല പരീക്ഷ കൺട്രോളർ പരാതി നൽകി. നിഖിൽ തോമസിനെതിരായ പരാതിക്കൊപ്പമാണ് അൻസിലിനെതിരെയും പരാതി നൽകിയത്.

എസ്എഫ്‌ഐ തന്നെ പലതവണ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നതാണ്. പരീക്ഷാ കണ്ട്രോളർ റിപ്പോർട്ടുൾപ്പെടെയുള്ളവ സർവകലാശാല രജിസ്ട്രാർക്ക് കൈമാറിയിട്ടുണ്ട്. ഇതോടെയാണ് ഡിജിപിക്ക് ഉൾപ്പെടെ സർവകലാശാല പരാതി നൽകിയത്.

Story Highlights: KSU activist fake certificate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here