മോദി സർക്കാർ അധികാരത്തിലേറിയതോടെ സ്ത്രീകളുടെ ഉയരം രണ്ടിഞ്ച് കൂടി; ഹരിയാന ബിജെപി സംസ്ഥാന അധ്യക്ഷൻ

മോദി സർക്കാർ അധികാരത്തിലെത്തിയതോടെ സ്ത്രീകളുടെ ഉയരം വർധിച്ചു എന്ന് ഹരിയാന ബിജെപി അധ്യക്ഷൻ ഒപി ധൻകർ. മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഹരിയാനയിലെ സ്ത്രീകളുടെ ഉയരം വർധിച്ചു എന്നാണ് ധൻകറിൻ്റെ അവകാശവാദം. തൻ്റെ സഹോദരിമാരുടെ ഉയരവും വർധിച്ചു എന്നും ധൻകർ അവകാശപ്പെട്ടു.
'मोदी सरकार में बढ़ी महिलाओं की हाइट, मेरी बहनों की हाइट 2-2 इंच बढ़ी'- ओपी धनखड़#Haryana @OPDhankar @BJP4Haryana @The_Dharms pic.twitter.com/g1f2Fmqe5C
— Zee Delhi-NCR Haryana (@ZeeDNHNews) June 18, 2023
ഹരിയാനയിലെ സിർസയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ധൻകറിൻ്റെ പ്രസ്താവന. ‘നേരത്തെ, സ്ത്രീകളുടെ തലയിൽ ചാണക ബക്കറ്റുകളും വെള്ളക്കുടവുമൊക്കെയായിരുന്നു. പക്ഷേ ഇപ്പോൾ സ്ത്രീകളുടെ ഉയരം രണ്ടിഞ്ച് കൂടി. മോദി സർക്കാരും ബിജെപിയും സ്ത്രീകളെ ഇതിൽ നിന്നൊക്കെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തത്.’- ധൻകർ പറഞ്ഞു.
Story Highlights: om prakash dhankar modi women height
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here