വനംവകുപ്പ് വാച്ചർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു
പറമ്പിക്കുളം തേക്കടിയിൽ വനംവകുപ്പ് വാച്ചർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. തേക്കടി അല്ലിമൂപ്പൻ ഊരിലെ കന്നിയപ്പനാണ് (46) പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ 10-ഓടെ സുങ്കം വനംറേഞ്ചിലെ ഇലത്തോട് സെക്ഷനിൽ ജോലിക്കിടെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.
കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ കന്നിയപ്പനെ വനംവകുപ്പിന്റെ വാഹനത്തിൽ പൊള്ളാച്ചി അബ്രാംപാളയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights: Wild buffalo attacked forest watcher Parambikulam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here