Advertisement

ധോണിയും ജഡേജയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് സിഎസ്കെ സിഇഒ

June 22, 2023
Google News 1 minute Read
CSK Dhoni Ravindra Jadeja

ധോണിയും ജഡേജയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥൻ. കഴിഞ്ഞ ഐപിഎൽ സീസണിടെ ഉയർന്ന ചില അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇഎസ്പിഎൻ ക്രിക്കിൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കാശി വിശ്വനാഥൻ്റെ പ്രതികരണം.

“ജഡേജയ്ക്കറിയാം, താൻ ഔട്ടായാൽ ബാറ്റ് ചെയ്യാൻ വരുന്നത് ധോണിയാണെന്ന്. ചിലപ്പോൾ ധോണിയ്ക്ക് രണ്ടോ മൂന്നോ പന്തേ കിട്ടൂ. അങ്ങനെയുള്ള സമയത്ത് ജനം ധോണിയെ സ്വാഗതം ചെയ്യും. അത് ജഡേജയെ വിഷമിപ്പിച്ചിരിക്കും. ഏത് താരമായാലും സമ്മർദ്ദമുണ്ടാവും. ഒരു ട്വീറ്റ് ഇട്ടെങ്കിലും ജഡേജ അതിൽ പരാതിയൊന്നും പറഞ്ഞിട്ടില്ല. അത് കളിയുടെ ഭാഗമാണ്. ഡ്രസിംഗ് റൂമിൽ സംഭവിക്കുന്ന കാര്യം പുറത്ത് കാണിക്കാറില്ല. ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. അദ്ദേഹത്തോടെ എപ്പോഴും ധോണിക്ക് ബഹുമാനമുണ്ട്.”- കാശി പറഞ്ഞു.

Story Highlights: CSK Dhoni Ravindra Jadeja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here