Advertisement

എന്താണ് ടൈറ്റന് സംഭവിച്ച ഇംപ്ലോഷൻ?

June 23, 2023
Google News 2 minutes Read
What is catastrophic implosion of Titan submersible

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ വച്ച് പൊട്ടിത്തകർന്ന ടൈറ്റൻ അന്തർവാഹനിയുടെ ചില ഭാഗങ്ങൾ മാത്രമാണ് ദൗത്യ സംഘത്തിന് ഇതുവരെ കണ്ടെത്താനായത്. ടൈറ്റൻ അകത്തേക്ക് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം സംഭവിച്ചതെന്ന് യുഎസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിക്കുന്നു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.(What is catastrophic implosion of Titan submersible)

ടൈറ്റാനിക് കാണാൻ പുറപ്പെട്ട ടൈറ്റൻ അന്തർവാഹിനിക്ക് സംഭവിച്ചത് യഥാർത്ഥത്തിൽ എന്താണ്? പേടകം അകത്തേക്ക് ഉൾവലിഞ്ഞതുകൊണ്ടുള്ള പൊട്ടിത്തെറിയാണ് സ്‌ഫോടനത്തിലേക്ക് എത്തിയതെന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും എന്താണ് ഈ implosion ?

ടൈറ്റന് സംഭവിച്ച വിനാശകരമായ സ്‌ഫോടനം എന്താണ്?

ടൈറ്റൻ കാണാതായതിന്റെ ആദ്യ ദിവസമായിരിക്കാം സ്‌ഫോടനം നടന്നതെന്നാണ് കരുതുന്നത്. എന്നാൽ അപ്പോൾ തന്നെ മദർഷിപ്പുമായുള്ള ആശയ വിനിമയം നഷ്ടമായെന്ന് പറയാനാകില്ല. അതാകാം ദൗത്യസംഘം അവസാന നിമിഷവും പ്രതീക്ഷ കൈവിടാതിരുന്നതിന്റെ കാരണം.

സാധാരണ, ആഴക്കടലിൽ പ്രവർത്തിക്കുന്ന സബ്‌മെർസിബിളുകൾക്കും അന്തർവാഹിനികൾക്കും മർദം കൊണ്ടുള്ള ഒരു വലിയ ഭാഗമുണ്ടാകും. വളരെ ശക്തിയുള്ള ഒരൊറ്റ ലോഹ പദാർത്ഥം ഉപയോഗിച്ച് നിർമിച്ചതാകും മർദം നിറഞ്ഞ ഈ ഭാഗം. സാധാരണ ഗതിയിൽ ഏതാണ്ട് മുന്നൂറ് മീറ്ററോളം ആഴത്തിലാണെങ്കിൽ സ്റ്റീലും അതിൽക്കൂടുതൽ ആഴക്കടലിലേക്കാണെങ്കിൽ ടൈറ്റാനിയവുമാകും ഇവിടെ ഉപയോഗിക്കുന്ന ലോഹം. ടൈറ്റാനിക് കപ്പൽ കിടക്കുന്ന അവശിഷ്ടത്തിനടുത്തെത്തിയാൽ പോലും വിനാശകരമായേക്കാവുന്ന സമ്മർദത്തെ തകർക്കാൻ കഴിയുന്നതാണ് ഗോളാകൃതിയിലുള്ള ഈ മർദപാത്രം.

ഇവിടെ ടൈറ്റൻ അന്തർവാഹനിയുടെ കാര്യത്തിൽ ടൈറ്റാനിയവും കാർബൺ ഫൈബറിന്റെ സമ്മിശ്രവും ചേർത്താണ് പ്രഷർ പാത്രം നിർമിച്ചിരിക്കുന്നത്. ഈ സംയോജിത മെറ്റലിന് ഡീലാമിനേഷൻ, സംഭവിക്കുകയും ഇത് ഗോളാകൃതിയിലുള്ള മർദപാത്രത്തിന്റെ ശക്തി കുറയാൻ കാരണമാകുകയും ചെയ്യും.

തിരുവനന്തപുരം എംജി കോളജ് അധ്യാപകനും പ്രമുഖ ശാസ്ത്രപ്രചാരകനുമായ ഡോ.വൈശാഖൻ തമ്പി ടൈറ്റന് സംഭവിച്ച ഇംപ്ലോഷനെ കുറിച്ച് പറയുന്നതിങ്ങനെ:

ഇംപ്ലോഷൻ സംഭവിക്കുമ്പോൾ എല്ലാ ഭാഗത്ത് നിന്നും ഉള്ളിലേക്കാണ് മർദം വരുന്നത്. വഹിക്കുന്ന വസ്തുവിന് ആ മർദനത്തെ താങ്ങാനാകാതെ വരികയും ഉള്ളിലേക്ക് വലിഞ്ഞ് പൊട്ടിത്തകരുകയും ചെയ്യും. ഇത്തരം അന്തർവാഹനികളുമായി ആഴക്കടലിൽ പോകുന്നവർക്കെല്ലാം ഏറ്റവും പേടിയുള്ളതും വെല്ലുവിളിയുള്ളതും ഈ ഇംപ്ലോഷൻ സംഭവിക്കുമോ എന്നാണ്. വെള്ളത്തിനിടയിലെ ഇംപ്ലോഷൻ പൊതുവെ വൈലന്റ് പ്രോസസാണ്. മെക്കാനിക്കൽ ഫെയിലിയർ, ഷോർട്ട് സർക്യൂട്ട്, വെള്ളം അകത്തുകയറയൽ തുടങ്ങിയവയെല്ലാം ഇംപ്ലോഷന് കാരണമായേക്കാം. മില്ലിസെക്കന്റുകൾ മാത്രമാണ് ഇംപ്ലോഷൻ സംഭവിക്കാൻ എടുക്കുന്ന സമയം. അതായത് മനുഷ്യ മസ്തിഷ്‌കത്തിന് ചിന്തിക്കാൻ പോലും സമയം കിട്ടുംമുൻപേ എല്ലാം തവിടുപൊടിയാകും.

ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 6.7 മീറ്റർ നീളവും മണിക്കൂറിൽ 3.5 കിമി വേഗതയുമുള്ള ടൈറ്റൻ സ്വാതന്ത്രമായാണ് സമുദ്രത്തിൽ സഞ്ചരിച്ചിരുന്നത്. മുങ്ങിക്കപ്പലിന്റെ കാർബൺ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടൽ വന്നാൽ പോലും ഇംപ്ലോഷൻ സംഭവിക്കാം.

ടെറ്റനിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായെന്ന സന്ദേശം കമാൻഡ് ഷിപ്പിൽ നിന്ന് യുഎസ് കോസ്റ്റ് ഗാർഡിന് ലഭിച്ചതോടെ നേവിയുടെ നേതൃത്വത്തിൽ കൂടുതൽ കപ്പലുകളും അത്യാധുനിക സംവിധാനങ്ങളുമുപയോഗിച്ച് വ്യാപക തിരച്ചിലാണ് ടൈറ്റനെ കണ്ടെത്താൻ നടത്തിയത്. ഒടുവിൽ എല്ലാ പ്രതീക്ഷയും ഇല്ലാതാക്കി ലോകം കേൾക്കാനാഗ്രഹിക്കാത്ത ആ ദുരന്ത വാർത്ത എത്തി..

Story Highlights: What is catastrophic implosion of Titan submersible

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here