Advertisement

ഈജിപ്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ദി നൈൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

June 25, 2023
Google News 3 minutes Read
Narendra Modi with Order of the Nile

ഈജിപ്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ഈജിപ്ത് സന്ദർശിച്ച മോദിക്ക് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസിയാണ് പുരസ്‌കാരം സമ്മാനിച്ചത്. നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നൽകുന്ന പതിമൂന്നാമത്തെ രാജ്യമാണ് ഈജിപ്ത്. പ്രസിഡന്റുമായുള്ള ഉഭയകക്ഷി കൂടികാഴ്ചക്ക് മുൻപായിരുന്നു പുരസ്‌കാര സമർപ്പണം. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. Egypt honors Narendra Modi with Order of the Nile

ഈജിപ്തിലെത്തിയ മോദി ഇന്ന് ചരിത്രപ്രസിദ്ധമായ അൽ-ഹക്കിം പള്ളിയും കെയ്‌റോയിലെ ഹീലിയോപോളിസ് കോമൺവെൽത്ത് യുദ്ധ സെമിത്തേരിയും സന്ദർശിച്ചു. കൂടാതെ, പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസിയുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തി.

ഒന്നാം ലോക മഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ഹീലിയോപോളിസ് യുദ്ധ സെമിത്തേരിയിൽ പ്രധാനമന്ത്രി മോദി ആദരാഞ്ജലി അർപ്പിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ ഈജിപ്തിലും പലസ്തീനിലും പോരാടി മരണപ്പെട്ട നാലായിരത്തോളം ഇന്ത്യൻ സൈനികരുടെ ഓർമക്കായി നിർമിക്കപ്പെട്ട സ്മാരകമാണ് ഹീലിയോപോളിസ്. ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയെ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിയിൽ ഈജിപ്തിനെ പ്രത്യേക അതിഥിയായി ക്ഷണിച്ചിട്ടുണ്ട്.

Read Also: പ്രധാനമന്ത്രി ഈജിപ്തിലെത്തി; മുസ്തഫ മദ്ബൂലി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു; ഊഷ്മള വരവേല്‍പ്പ്

പ്രധാനമന്ത്രി പദത്തിലെത്തിയശേഷം നരേന്ദ്ര മോദിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്തിലെത്തുന്നത് 26 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണെന്ന പ്രത്യേകതയുമുണ്ട്. ഈ മാസം 21 മുതൽ 23 വരെ യുഎസിൽ നടത്തിയ സന്ദർശനത്തിനു ശേഷം ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലാണ് നരേന്ദ്ര മോദി ഈജിപ്തിലെത്തിയത്.

Story Highlights: Egypt honors Narendra Modi with Order of the Nile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here