ഡോക്ടേഴ്സിനെതിരെ രൂക്ഷ വിമർശനവുമായി യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ

ഡോക്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ. ഡോക്ടർമാരുടെ സമരത്തിന് നഴ്സസ് അസോസിയേഷൻ പിന്തുണ നൽകി. എന്നാൽ നഴ്സുമാരുടെ ശമ്പള കാര്യം വരുമ്പോൾ ഡോക്ടർമാർ അപോസ്തലൻമാരാകുന്നു എന്നും ജാസ്മിൻഷാ വിമർശിച്ചു. ഐഎംഎ പോലും നേഴ്സുമാർക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. UNA President criticize docters for not supporting nurses’ strike
നേഴ്സുമാരുടെ മിനിമം വേതനം 40000 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ തൃശ്ശൂരിൽ ചേർന്ന യുഎൻഎ സംസ്ഥാന കൗൺസിൽ ആയിരുന്നു വിമർശനം. വേതന വർദ്ധന ആവശ്യപ്പെട്ട് ജൂലൈ 19-ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.
ശമ്പളപരിഷ്കരണത്തിന് സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ മുഴുവൻ ആശുപത്രികൾ നിശ്ചലമാക്കി ലോങ് മാർച്ച് നടത്തുമെന്നും യുഎൻഎ വ്യക്തമാക്കി. നവംബറിൽ തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലോങ് മാർച്ച് നടത്താൻ എന്നും സംഘടന തീരുമാനമെടുത്തു.
Story Highlights: UNA President criticize docters for not supporting nurses’ strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here