Advertisement

മണിപ്പൂർ സംഘർഷം: മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് മോദിയോട് കോൺഗ്രസ്

June 27, 2023
Google News 2 minutes Read
PM Modi should sack CM if he is concerned about Manipur_ Mallikarjun Kharge

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്. വടക്കുകിഴക്കൻ സംസ്ഥാനത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിനെ പ്രധാനമന്ത്രി പുറത്താക്കണമായിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

മണിപ്പൂരിലെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിലെ ദയനീയ പരാജയം മറച്ചുവെക്കാൻ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ ഒരു പ്രചരണത്തിനും കഴിയില്ലെന്ന് ഖാർഗെ ആരോപിച്ചു. കഴിഞ്ഞ 55 ദിവസമായി മോദി മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഓരോ ഇന്ത്യക്കാരനും അദ്ദേഹത്തിൻ്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. മണിപ്പൂരിനെക്കുറിച്ച് മോദിക്ക് ആശങ്കയുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് തന്റെ മുഖ്യമന്ത്രിയെ പുറത്താക്കുകയായിരുന്നുവെന്നും ഖാർഗെ ട്വീറ്റ് ചെയ്തു.

തീവ്രവാദ സംഘടനകളിൽ നിന്നും സാമൂഹ്യ വിരുദ്ധരിൽ നിന്നും മോഷ്ടിച്ച ആയുധങ്ങൾ സർക്കാർ കണ്ടുകെട്ടണമെന്നും കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ, സർക്കാർ എല്ലാ കക്ഷികളുമായും സംസാരിച്ചു തുടങ്ങണമെന്നും, ഒരു പൊതു രാഷ്ട്രീയ പാത കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിൽ മെയ്തേയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിൽ ഇതുവരെ നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്.

Story Highlights: PM Modi should sack CM if he is concerned about Manipur: Mallikarjun Kharge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here