Advertisement

ആനന്ദ് മഹീന്ദ്രയുടെ ബക്കറ്റ് ലിസ്റ്റിൽ പാലക്കാട്ടെ കൊല്ലങ്കോടും; യാത്ര ചെയ്യാനുള്ള ആഗ്രഹം പങ്കുവെച്ച് ട്വീറ്റ്

June 28, 2023
Google News 4 minutes Read

ഇന്ത്യൻ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ ബക്കറ്റ് ലിസ്റ്റിലേക്ക് പാലക്കാട്ടെ കൊച്ചു ഗ്രാമമായ കൊല്ലങ്കോടും. ഇന്ത്യയിൽ യാത്ര ചെയ്യാനുള്ള ബക്കറ്റ് ലിസ്റ്റ് നിറഞ്ഞു കവിയുന്നതായി രേഖപ്പെടുത്തിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. കളേഴ്സ് ഓഫ് ഭാരത് എന്ന ട്വിറ്റർ പേജിൽ ഇന്ത്യയിലെ ഏറ്റവും മനോഹരമായ 10 ഗ്രാമങ്ങളുടെ പട്ടിക പങ്കുവെച്ചത് റീട്വീറ്റ് ചെയ്താണ് ആനന്ദ് മഹീന്ദ്ര തന്റെ ആഗ്രഹം പങ്കുവെച്ചത്. ഹിമാചൽ പ്രദേശിലെ കൽപ മുതൽ മേഘാലയയിലെ മാവ്‌ലിനോങ് വരെയുള്ള ഗ്രാമങ്ങളുടെ ചിത്രങ്ങളിലാണ് പാലക്കാടൻ ഗ്രാമം ഇടം പിടിച്ചത്. ഏകദേശം എട്ടു ലക്ഷത്തിലധികം പേർ ആ പോസ്റ്റ് ഇതുവരെ കണ്ടു കഴിഞ്ഞു. Anand Mahindra Shares List Of Places He Wants To Travel In India

“ചുറ്റുമുള്ള ഈ സൗന്ദര്യം എന്നെ നിശബ്ദമാക്കുന്നു. ഇന്ത്യയിൽ യാത്ര ചെയ്യാനുള്ള എന്റെ ബക്കറ്റ് ലിസ്റ്റ് നിറഞ്ഞു കവിയുന്നു.” എന്നാണ് ആനന്ദ് മഹീന്ദ്ര എഴുതിയത്. ആ പോസ്റ്റിന് കിഴിൽ നിരവധി പേരാണ് ഇന്ത്യയുടെ പ്രകൃതി ഭംഗിയെ പാടി സംസാരിച്ച് കാലം നിറഞ്ഞത്. പാലക്കാട് ജില്ലയിലെ ചെറിയൊരു പട്ടണമാണ് കൊല്ലങ്കോട്. കേരളത്തിനെ ഗോവിന്ദാപുരം വഴി തമിഴ്നാട്ടിലെ പൊള്ളാച്ചിയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയിലാണ് കൊല്ലങ്കോട് സ്ഥിതി ചെയ്യുന്നത്. നെല്ലിയാമ്പതി മലനിയയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന പ്രദേശം പഴമക്കാർ അയവിറക്കുന്ന ഗ്രാമഭംഗിക്ക് പേരുകേട്ടതാണ്. വിശാലമായ നെൽപ്പാടങ്ങളും ചെറു പുഴകളും സീതാർകുണ്ട് വെള്ളച്ചാട്ടവും മാന്തോപ്പുകളും കൊല്ലങ്കോടിന്റെ പ്രത്യേകതകളാണ്.

Read Also: പാലക്കാട് ജില്ലയിലെ സിപിഐഎം വിഭാ​ഗീയത; കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് 4 പേരെ ഒഴിവാക്കി

ഹിമാചൽ പ്രദേശിലെ കല്പ, മേഘാലയയിലെ മൗലിനോംഗ്, തമിഴ്നാട് കന്യാകുമാരിയിലെ മാത്തൂർ, കർണാടകയിലെ വരംഗ, 6. പശ്ചിമ ബംഗാളിലെ ഗോർഖി ഖോല, ഒഡീഷയിലെ ജിരംഗ് വില്ലേജ്, അരുണാചൽ പ്രദേശിലെ റോ വില്ലേജ്, ഉത്തരാഖണ്ഡിലെ മന, രാജസ്ഥാനിലെ ഖിംസർ വില്ലേജ് എന്നിവയാണ് പട്ടികയിലെ മറ്റു ഗ്രാമങ്ങൾ.

നാട്ടുവഴികളിലെ മനോഹര കാഴ്ചകൾ … പാലക്കാട്ട് കൊല്ലങ്കോട്ടെ വിശേഷങ്ങൾ

Story Highlights: Anand Mahindra Shares List Of Places He Wants To Travel In India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here