കോട്ടയത്തെ സിഐടിയു ബസ് ഉടമ തർക്കത്തിന് പരിഹാരം; രാജ്മോഹന്റെ ബസുകൾ ഓടിത്തുടങ്ങി

കോട്ടയത്തെ സിഐടിയു ബസ് ഉടമ തർക്കത്തിന് പരിഹാരമായതോടെ രാജ്മോഹന്റെ ബസുകൾ ഓടിത്തുടങ്ങി. സമാധാനപരമായി സർവീസ് മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്ന് രാജ്‌മോഹൻ പറഞ്ഞു. സമരം ചെയ്‌ത തൊഴിലാളികൾ തിങ്കളാഴ്ച മുതൽ ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. (Dispute between Bus Owner and CITU Workers Settled)
കോട്ടയം തിരുവാർപ്പിലെ ബസ്സുടമയും സിഐടിയു യും തമ്മിലുള്ള തർക്കത്തിൽ ഇന്നലെ പരിഹാരമായി. മുഴുവൻ തൊഴിലാളികൾക്കും റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലി നൽകാമെന്ന് ഉടമയുടെ ഉറപ്പ് സിഐടിയു അംഗീകരിച്ചു.ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന മൂന്നാംഘട്ട ചർച്ചയിലാണ് പ്രശ്നം ഒത്തുതീർപ്പായത്.
Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html
നാലു മാസത്തിനുശേഷം സ്ഥിതിഗതികൾ വിലയിരുത്താൻ വീണ്ടും യോഗം ചേരും. രാജ്മോഹന്റെ ഉടമസ്ഥതയിലുള്ള ബസുകളിലെ തൊഴിലാളികളുടെ ജോലി റൊട്ടേഷൻ വ്യവസ്ഥയിൽ പുനക്രമീകരിക്കും. തൊഴിലാളികൾക്കിടയിൽ വിവേചനം ഉണ്ടാക്കാൻ ഉടമ ശ്രമിക്കുന്നു എന്നതായിരുന്നു ബസ് ഉടമക്കെതിരായ ആരോപണം.
ഇത് ഒഴിവാക്കാൻ തൊഴിലാളികൾക്ക് ബസുകളിൽ മാറിമാറി ജോലി നൽകാമെന്ന് ഇന്നലെ തന്നെ ഉടമ ഉറപ്പ് നൽകിയിരുന്നു. ഇതാണ് ഇന്നലെ നടന്ന മൂന്നാംഘട്ട ചർച്ചയിൽ അംഗീകരിക്കപ്പെട്ടത്.നാടകീയ ചർച്ചകൾക്കൊടുവിലാണ് സമരം തീർന്നത്. സമവായമായ സാഹചര്യത്തിൽ ഇനി ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടാകാൻ പാടില്ല എന്നും യോഗത്തിൽ ധാരണയായി.
Story Highlights: Dispute between Bus Owner and CITU Workers Settled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here