Advertisement

പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

June 29, 2023
Google News 1 minute Read
Four people bitten by stray dog Pathanamthitta

പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉൾപ്പടെയാണ് പേപ്പട്ടി ആക്രമിച്ചത്. അമൽ, ഉണ്ണികൃഷ്ണൻ, ഗിരിജ വിജയൻ, ജലജ എന്നിവരെയാണ് തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചത്. പേപ്പട്ടിയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം മലയിന്‍കീഴ് മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരന്‍ ഉള്‍പ്പെടെ 8 പേരെയും വഴിയാത്രക്കാരായ നാല് പേരെയും ബൈക്കുകളില്‍ പോവുകയായിരുന്ന മൂന്ന് പേരെയും ആണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്.

Story Highlights: Four people bitten by stray dog Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here