ഓപ്പറേഷൻ തീയറ്ററിൽ രോഗിയുടെ ജീവനാണ് പ്രാധാന്യം; ഹിജാബ് ആവശ്യം അംഗീകരിക്കാനാവില്ല; ഐഎംഎ

ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കണമെന്ന ആവശ്യത്തിൽ പ്രതികരിച്ച് ഐഎംഎ സംസ്ഥാന പ്രസിഡന്റ്. ഓപ്പറേഷൻ തീയറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമെന്ന് ഡോ സുൽഫി നൂഹൂ പ്രതികരിച്ചു. മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷയ്‌ക്കെന്ന് അദ്ദേഹം പ്രതികരിച്ചു.അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുൻഗണന നൽകേണ്ടത്.(Patient is the priority in operation theatre not hijab-ima)
ഹിജാബ് ധരിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രതികരിച്ചു. അന്തരാഷ്ട മാനദണ്ഡം പാലിച്ച് മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ. ഫുൾ സ്‌ലീവ് വസ്ത്രം ധരിക്കുന്നത് പ്രായോഗികമല്ലെന്ന് ഡോ ലിനറ്റ് ജോസഫ് പ്രസ്‌തികരിച്ചു. രോഗിയുടെ ജീവനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html
ഓപ്പറേഷൻ തീയറ്ററിനുള്ളിൽ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ടുള്ള മെഡിക്കൽ കോളജ് വിദ്യാര്‍ഥികളുടെ കത്ത് ചര്‍ച്ചയായിരുന്നു. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നൽകിയത്. ജൂണ്‍ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന് ലഭിച്ചത്.
Story Highlights: Patient is the Priority in Operation Theatre not Hijab-IMA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here