Advertisement

‘സുരേഷ് ഗോപി കേന്ദ്രമന്ത്രിയായാൽ സന്തോഷം’; ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല; കെ സുരേന്ദ്രൻ

July 1, 2023
Google News 3 minutes Read
K Surendran on Suresh Gopi ministership possibility

സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് വന്നാൽ സന്തോഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് കേരളത്തിലെ പാര്‍ട്ടിക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.(K Surendran on Suresh Gopi ministership possibility)

കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍നിന്ന് രാജ്യസഭാ മുന്‍ എംപിയായ സുരേഷ് ഗോപിയെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കേരളത്തിലെ ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി മുരളീധരനും മന്ത്രിസഭലയിലുണ്ട്.

Read Also: https://www.twentyfournews.com/2023/05/20/international-tea-day-interesting-facts-about-tea.html

അതേസമയം ഏക സിവില്‍ കോഡില്‍ മുഖ്യമന്ത്രി അവസരവാദ രാഷ്ട്രീയത്തിൻ്റെ അപ്പോസ്തലനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ആരോപിച്ചു. നേരത്തെ സിപിഎം ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചിരുന്നു. 1990 വരെ ഏകീകൃത സിവിൽ കോഡിനായി വാദിച്ചു.

എന്നാല്‍ ഇപ്പോള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നിലപാട് മാറ്റിയെന്ന് സുരേന്ദ്രൻ വിമര്‍ശിച്ചു. 99 ശതമാനം സിവിൽ നിയമവും ഒന്നാണ്. സിപിഐഎമ്മിന് അവസരവാദ നിലപാടാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Story Highlights: K Surendran on Suresh Gopi ministership possibility

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here