Advertisement

‘നേരത്തെ ഇരട്ട എഞ്ചിൻ, ഇപ്പോൾ മഹാരാഷ്ട്രയിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാർ’: ഏക്‌നാഥ്‌ ഷിൻഡെ

July 2, 2023
4 minutes Read
‘Double-engine now a triple-engine govt’: Eknath Shinde

‘വികസനം വേഗത്തിൽ നടപ്പാക്കും’ ഇപ്പോൾ മഹാരാഷ്ട്രയിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാരായെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ.അജിത് പവാറിന്റെ രാഷ്ട്രീയ അനുഭവസമ്പത്ത് മഹാരാഷ്ട്രയ്ക്ക് മുതൽക്കൂട്ടാകും. കൂടുതൽ വികസനത്തിന് ഉന്നതികളിലേക്ക് നയിക്കുമെന്നും ഏക്‌നാഥ്‌ ഷിൻഡെ പറഞ്ഞു.(‘Double-engine now a triple-engine govt’: Eknath Shinde)

‘ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത് ഒരു “ട്രിപ്പിൾ എഞ്ചിൻ സർക്കാരാണ്” – മുമ്പത്തെ ‘ഇരട്ട എഞ്ചിൻ ഗവൺമെന്റിൽ’ നിന്ന് നവീകരണം. സംസ്ഥാന അസംബ്ലികളായി.അജിത് പവാറിന്റെ രാഷ്ട്രീയ അനുഭവസമ്പത്ത് മഹാരാഷ്ട്രയ്ക്ക് മുതൽകുട്ടാകും’-ഏക്‌നാഥ്‌ ഷിൻഡെ പറഞ്ഞു.

Read Also: https://www.twentyfournews.com/2023/06/29/v-d-satheesan-reacts-rahul-gandhi-was-stopped-in-manipur-camp.html

അജിത് പവാറിന്‍റേത് വഞ്ചനയാണ്. അജിത് പവാറിന് അധികാരമോഹമാണ്. കേരളത്തിൽ എൻസിപി ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിൽക്കും. എൻസിപി ഒരു കാരണവശാലും ബിജെപിക്കൊപ്പം സഹകരിക്കില്ല. പാർട്ടിയിലെ ശക്തൻ ശരദ് പവാർ തന്നെ എന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

എൻസിപിയെ പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏകനാഥ് ഷിൻഡെ സർക്കാരിലേക്ക് എത്തി. എൻസിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്യും. 29 എംഎൽഎമാരെയും ഒപ്പം നിർത്തിയാണ് അജിത് പവാറിന്റെ നിർണായക നീക്കം.

ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാ‌വിസിനൊപ്പമാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്. സംസ്ഥാനത്തെ ആകെയുള്ള 53 എൻസിപി എംഎൽഎമാരിൽ 29 പേരും അജിത് പവാറിനൊപ്പമാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, ദിലീപ് വാൽസെ പാട്ടീൽ എന്നിവരുൾപ്പെടെ ഒമ്പത് എൻസിപി നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

Story Highlights: ‘Double-engine now a triple-engine govt’: Eknath Shinde

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top