Advertisement

തിരിച്ചടിച്ച് മോട്ടോർ വാഹന വകുപ്പ്; കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് പിഴയിട്ടു

July 3, 2023
Google News 2 minutes Read
mvd impose fine on kseb contract vehicle

കാസർഗോഡ് കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് പിഴയിട്ടു. ആർടിഒയുടെ അനുമതിയില്ലാതെ KSEB എന്ന ബോർഡ് വെച്ചതിന് 3250 രൂപയാണ് പിഴയിട്ടത്. നേരത്തെ ബിൽ അടയ്ക്കാത്തതിന് കാസർഗോഡ് ആർടിഒ എൻഫോഴ്സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. ( mvd impose fine on kseb contract vehicle )

കൽപ്പറ്റയിൽ തുടക്കമിട്ട മോട്ടോർ വാഹന വകുപ്പ് – കെഎസ്ഇബി പോര് തുടരുകയാണ്. കൽപ്പറ്റയിൽ ടച്ച് വെട്ടാനായി തോട്ടി കെട്ടിവെച്ചു പോയ കെഎസ്ഇബി വാഹനത്തിന് പിഴ നോട്ടിസ് നൽകിയ എഐ ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. ബിൽ തുക കുടിശികയായതിനെ തുടർന്നാണ് മട്ടന്നൂരിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിഛേദിച്ചത്. ജൂലൈ 1ന് രാവിലെ ജീവനക്കാർ എത്തിയാണ് ഫ്യൂസൂരിയത്. ഏപ്രിൽ, മെയ് മാസത്തെ ബിൽ തുകയായ 52820 രൂപ നിലവിൽ കുടിശ്ശികയുണ്ട്. ബിൽ തുക കുടിശികയായതിനാലാണ് ഫ്യൂസൂരിയതെന്നും മറ്റു കാരണങ്ങളില്ലെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എന്നാൽ വകുപ്പുകൾ തമ്മിൽ പരസ്പരം പിഴ ഈടാക്കൽ, ഫ്യൂസ് ഊരൽ നടപടികൾ അടിക്ക് തിരിച്ചടി മാതൃകയിൽ പുരോഗമിക്കുന്നതിന്റെ തുടർച്ചയായി മട്ടന്നൂരിലെ ഫ്യൂസൂരലും മോട്ടർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്നാണ് നടപടി. എ ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന കൺട്രോൾ റൂം കെട്ടിടത്തിന്റെ ഫ്യൂസ് ആണ് ഊരിയത്. ഇതിന് പിന്നാലെയാണ് കാസർഗോഡ് കെഎസ്ഇബിക്ക് എംവിഡി തിരിച്ചടി നൽകിയത്.

Story Highlights: mvd impose fine on kseb contract vehicle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here