Advertisement

കനത്ത മഴ: നാളെ അവധിയുള്ള ജില്ലകള്‍ അറിയാം…

July 4, 2023
Google News 2 minutes Read
Heavy rain Kerala alerts and details of holidays

ശക്തമായ മഴയെ തുടര്‍ന്ന് എറണാകുളം,ഇടുക്കി, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുളള സ്ഥാപനങ്ങള്‍ക്കാണ് അവധി. കാസര്‍കോഡ് സകൂളുകള്‍ക്ക് മാത്രമാണ് അവധി. കോളജുകള്‍ക്ക് അവധി ബാധകമല്ല. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കും. ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചെങ്ങന്നൂര്‍ താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. (Heavy rain Kerala alerts and details of holidays)

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. എം.ജി. സര്‍വകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നാളെ ആരംഭിക്കാനിരുന്ന ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ ക്ലാസുകള്‍ മറ്റന്നാള്‍ മുതലാണ് ആരംഭിക്കുക.

Read Also: പ്രപഞ്ചത്തിന്റെ ചെറുപ്പകാലത്ത് സമയം നീങ്ങിയിരുന്നത് അഞ്ച് മടങ്ങ് സാവധാനത്തില്‍; രസകരമായ ഒരു പഠനം

കനത്ത മഴയില്‍ സംസ്ഥാനത്ത് നൂറുകണക്കിനു വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു. എറണാകുളം നായരമ്പലത്തും പൊന്നാനിയിലും കടലാക്രമണം രൂക്ഷമായി തുടരുകയാണ്. തീരദേശ മേഖലകളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പമ്പകരകവിഞ്ഞ് അരയാഞ്ഞിലമണ്‍ ചപ്പാത്ത് മുങ്ങി. കോട്ടയത്ത് മണിമലയാറ്റിലും മീനച്ചിലാറ്റിലും അപകടനിലയ്ക്കു മുകളിലാണ് ജലനിരപ്പ്.

Story Highlights: Heavy rain Kerala alerts and details of holidays

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here