Advertisement

വെസ്റ്റ് ഇന്‍ഡീസില്‍ ബീച്ച് വോളിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം; വിഡിയോ

July 4, 2023
Google News 4 minutes Read
Indian cricket team’s beach volleyball day out in Barbados

കരീബിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര ജൂലൈ 12 ന് ആരംഭിക്കാനിരിക്കെ കരീബിയന്‍ കടല്‍ തീരത്ത് വോളിബോള്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ബി സി സി ഐ. പരിശീലനത്തിന്റെ ഇടവേളയിലാണ് ടീമിന്റെ ബീച്ച് വോളി ആവേശം. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും താരങ്ങളുടെ മത്സരത്തിനൊപ്പം ചേര്‍ന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ താരങ്ങളെ പ്രോത്സാഹിപ്പിന്നതില്‍ മുന്നിലായിരുന്നു. ഇടയ്ക്ക് വീഡിയോഗ്രാഫറുടെ റോളും താരമേറ്റടുത്തു. (Indian cricket team’s beach volleyball day out in Barbados)

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വി മറക്കാന്‍ കരീബിയന്‍ പര്യടനത്തില്‍ വിജയം അനിവാര്യമാണ് ഇന്ത്യയ്ക്ക്. വെസ്‌റ് ഇന്‍ഡീസിനാകട്ടെ 2023 ഏകദിന ലോകകപ്പിനടക്കം യോഗ്യത നേടാനാകാതെ പോയതിന്റെ ക്ഷീണത്തിലാണ്. തിരിച്ച് വരവ് നടത്താന്‍ ടീം ടെസ്റ്റ് പരമ്പരയില്‍ തന്നെ ശ്രമിക്കും എന്നുറപ്പാണ്.

മലയാളി താരം സഞ്ജു വി സാംസണ്‍ ഇന്ത്യയുടെ ഏകദിന ടീമിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

Story Highlights: Indian cricket team’s beach volleyball day out in Barbados

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here