കോട്ടയം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോട്ടയത്തും കണ്ണൂരും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പ്രൊഫഷനൽ കോളജുകൾക്കും അവധി ബാധകമാണ്. മഴ കനക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ( kannur kottayam school holiday )
കാസർഗോഡ് നാളെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.
സാംസ്ഥാനത്ത് ഇന്ന് പരക്കെ അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യല്ലോ അലേർട്ടും പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ശക്തമായ കാലവർഷപെയ്ത്ത് തുടരുകയാണ്. അടുത്ത മണിക്കൂറുകളിലും മഴ തിമിർത്ത് പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴമുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിതീവ്ര മഴയ്ക്കാണ് സാധ്യത. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ മഴ കനക്കും. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായി മഴ ലഭിക്കുന്ന മലയോര പ്രദേശങ്ങളിൽ റെഡ് അലർട്ടിന് സമാനമായ ജാഗ്രത തുടരണം. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പല സ്റ്റേഷനുകളിലും അതിതീവ്ര മഴ ലഭിച്ചു. പലയിടത്തും കഴിഞ്ഞ 24 മണിക്കൂറിനിടെ കിട്ടിയത് 200 മില്ലിമീറ്ററിലധികം മഴ.
ജൂൺ 1 മുതൽ 30 വരെ, കാലവർഷത്തിന്റെ ആദ്യ മാസത്തിൽ സംസ്ഥാനത്തു ലഭിച്ചത് 260.3 mm മഴ.ജൂലൈ 3 മുതൽ 6 വരെയുള്ള 4 ദിവസം കൊണ്ട് സംസ്ഥാനത്ത് പെയ്തിറങ്ങിയത് 256.4 mm മഴ. മഴക്കുറവ് 61% നിന്ന് 32% മായി മാറി.കാലവർഷ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. കാസർഗോഡ് ജില്ലയിൽ.878 mm. ഏറ്റവും കുറവ് തിരുവനന്തപുരത്ത് 273 mm.പത്തനംതിട്ട ജില്ലയിൽ സാധാരണ ലഭിക്കേണ്ടതിൽ നിന്ന് 6% അധിക മഴ ലഭിച്ചു.ശക്തമായ കാറ്റിനുംഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. തീരമേഖലയിൽ കടലാക്രമണ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Story Highlights: kannur kottayam school holiday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here