Advertisement

ഏക സിവിൽ കോഡ്; സിപിഐഎം ശ്രമിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാൻ, കോൺഗ്രസ് നിലപാട് വൈകിയില്ലെന്ന് വി ഡി സതീശൻ

July 6, 2023
2 minutes Read
v d satheeshan uniform civil code

കോൺഗ്രസ് നിലപാട് വ്യക്തമാകാൻ വൈകിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർലമെൻററി സമിതിയിൽ ഏക സിവിൽ കോഡിനെ എതിർത്തത് കോൺഗ്രസാണ്. കൃത്യമായ അഭിപ്രായങ്ങൾ നേതാക്കൾ അറിയിച്ചു. വൈകിയെന്ന പ്രചാരണം സിപിഐഎമ്മിന്റേതാണ്.(V D Satheeshan About Uniform Civil Code)

വിഷയത്തിൽ ഇഎംഎസിന്റെ നിലപാടിൽ നിന്നും സിപിഐഎം പുറകോട്ട് പോയോ എന്ന് വ്യക്തമാക്കണം. സിപിഐഎം ശ്രമിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാൻ. സമസ്തയെ കൂട്ടും ലീഗിനെ കൂട്ടും എന്നു പറയുന്ന സിപിഐഎം ആദ്യം ഇതിനു മറുപടി പറയണം. നിങ്ങൾക്ക് രാഷ്ട്രീയ മുതലെടുപ്പ് അല്ലാതെ ഇതിൽ മറ്റൊന്നും ഉണ്ടെന്നു തോന്നുന്നില്ലന്നും വി ഡി സതീശൻ പറഞ്ഞു.

Read Also: നീല, വെള്ള, കറുപ്പ്; പുകയുടെ നിറം നോക്കി പറയാം കാറിന്റെ പ്രശ്‌നം

യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച് ഇഎംഎസ് എടുത്ത നിലപാടില്‍ ദുഷ്പ്രചാരണം നടത്തുകയാണെന്ന് സിപിഐഎം കുറ്റപ്പെടുത്തി. ഇഎംഎസ് ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്തുവെന്നാണ് ആക്ഷേപം. ഏകപക്ഷീയമായി നടപ്പാക്കേണ്ടുന്ന ഒരു നിയമമായിട്ടല്ല യൂണിഫോം സിവിൽ കോഡിനെ കണ്ടത്.

മറിച്ച് പട്ടികവർഗ്ഗക്കാരിലും ന്യൂനപക്ഷ സമുദായങ്ങളിലും സാമൂഹ്യപരിഷ്കരണത്തിനും വേണ്ടിയുള്ള പൊതുജനാഭിപ്രായം രൂപപ്പെട്ടു കഴിയുമ്പോൾ മാത്രം നടപ്പാക്കേണ്ടുന്ന ഒരു കാര്യമായിട്ടാണ് ഭരണഘടനയിൽ എഴുതിവച്ചിട്ടുള്ളത്. ഇതാണ് ഇഎംഎസ് സ്വീകരിച്ച നിലപാടെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നു.

Story Highlights: V D Satheeshan About Uniform Civil Code

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement