Advertisement

യൂട്യൂബർ ‘തൊപ്പി’ വീണ്ടും അറസ്റ്റിൽ

July 11, 2023
Google News 2 minutes Read
youtuber thoppi under arrest again

യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദ് വീണ്ടും അറസ്റ്റിൽ. കണ്ണൂർ ശ്രീകണ്ടാപുരം സ്വദേശി സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. യൂട്യൂബിലൂടെ അവഹേളിച്ചുവെന്നാണ് സജിയുടെ പരാതി. നിഹാദിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ( youtuber thoppi under arrest again )

തൊപ്പിയുടെ നാട്ടിലാണ് സജിയുടെ ജോലി. കമ്പിവേലി സ്ഥാപിക്കുന്നതാണ് സജിയുടെ ജോലി. കമ്പിവേലി സ്ഥാപിക്കുന്നയിടങ്ങളിൽ പരസ്യബോർഡും സജി സ്ഥാപിക്കാറുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി അശ്ലീല പരാമർശം നടത്തി യൂട്യൂബിലൂടെ പ്രചരിപ്പിച്ചു എന്നതാണ് കേസ്. യൂട്യൂബ് വിഡിയോയിൽ സജി സേവ്യറുടെ നമ്പറും നൽകിയിരുന്നു.

ആദ്യം ശ്രീകണ്ഠാപുരം പൊലീസിനും പിന്നീട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർക്കുമാണ് സജി പരാതി നൽകിയത്. ഐടി ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.

Story Highlights: youtuber thoppi under arrest again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here