കഞ്ചാവ് കേസ് അന്വേഷിക്കാനെത്തിയ പൊലീസിന് നേർക്ക് മുളക് സ്‌പ്രേ പ്രയോഗം, പിന്നാലെ മർദനം; പ്രതി അറസ്റ്റിൽ
കഞ്ചാവ് കേസ് അന്വേഷിക്കാനെത്തിയ പൊലീസുകാരുടെ നേർക്ക് മുളക് സ്‌പ്രേ അടിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരാണ് സംഭവം. കാരേറ്റ് പേടികുളം സ്വദേശി രാഹുൽരാജാണ് (33 കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. 2023 ഏപ്രിൽ 19ന് രാത്രി 8.30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കഞ്ചാവ് കേസിൽ പിടികൂടിയ പ്രതിയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരപ്പിൽ എന്ന സ്ഥലത്തെ ഒരു വീട്ടിൽ റെയ്ഡിനായി കടയ്ക്കൽ പൊലീസ് എത്തിയത്. വീട്ടിലേക്ക് പ്രവേശിച്ച പൊലീസിനെ അവിടെയുണ്ടായിരുന്ന പ്രതി മുളക് സ്‌പ്രേ അടിച്ചശേഷം മർദ്ദിക്കുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു.
റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോൺ രേഖകളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ എവിടെയാണെന്നുള്ള വിവരം ലഭിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights: Chilli spray attack on the police; young man arrested in kilimanoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here