Advertisement

അച്ഛനെയും മകനെയും പുറത്താക്കി അശ്വിൻ; കോഹ്‌ലിക്ക് മറ്റൊരു റെക്കോർഡ്

July 12, 2023
Google News 2 minutes Read

ക്രിക്കറ്റിൽ നേട്ടങ്ങൾ ഒരുപാട് സ്വന്തമാക്കിയ താരമാണ് ഇന്ത്യയുടെ സ്വന്തം രവിചന്ദ്ര അശ്വിൻ. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ടാഗ്‌നരെയ്‌നെ പുറത്താക്കിയതോടെയാണ് അപൂർവ റെക്കോർഡ് അശ്വിൻ സ്വന്തമാക്കിയത്.ടാഗ്‌നരെയ്‌നെ പിതാവും മുൻ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരവുമായ ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റും നേരത്തെ അശ്വിൻ സ്വന്തമാക്കിയിരുന്നു

അച്ഛൻ, മകൻ റെക്കോർഡിൽ അശ്വിനൊപ്പം കൊഹ്ലിയുമുണ്ട്, അത് പക്ഷെ വിക്കറ്റ് നേട്ടത്തിന്റെ കാര്യത്തിലല്ല എന്ന് മാത്രം. ലോക ക്രിക്കറ്റിലെ റെക്കോർഡ് നേട്ടം കൊണ്ട് റെക്കോർഡ് സൃഷ്ടിച്ച താരമാണ് കോഹ്ലി . ഇന്നത്തെ മത്സരത്തിൽ കളിക്കാനിറങ്ങിയപ്പോൾ അച്ഛനും മകനുമെതിരെ കളിക്കാൻ ഭാഗ്യമുണ്ടായ താരമായി മാറി കോഹ്ലി.

ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിനെതിരെ നേരത്തെ കളിച്ചിട്ടുള്ള കോഹ്ലി ഇന്ന് അദ്ദേഹത്തിന്റെ മകൻ ടാഗ്‌നരെയ്‌നെതിരെ കളിച്ചു. നേരത്തെ അച്ഛനും മകനും എതിരെ കളിക്കാൻ സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറിന് കഴിഞ്ഞിരുന്നു. അച്ചൻ മാർഷിനെതിരെ കളിച്ച സച്ചിൻ മകൻ ഷോൺ മാർഷിനെതിരെയും കളിച്ചു.

Story Highlights: R Ashwin Becomes First Indian Bowler to Dismiss Father-son Duo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here