‘‘വിജയീ ഭവ’’ചന്ദ്രയാൻ-3 മണലിൽ സൃഷ്ടിച്ച് മണൽ കലാകാരൻ സുദർശൻ പട്‌നായിക്
ചന്ദ്രയാൻ – 3 മണലിൽ സൃഷ്ടിച്ച് പ്രശസ്ത കലാകാരൻ സുദർശൻ പട്‌നായിക്. ഒഡീഷയിലെ പുരി ബീച്ചിലാണ് മണലിൽ രൂപം സൃഷ്ടിച്ചിരിക്കുന്നത്. പുതിയ ബഹിരാകാശ ദൗത്യത്തിൽ വിജയിക്കുന്നതിനായി ആശംസയും അറിയിച്ചുകൊണ്ടാണ് സുദർശൻ മണലിൽ രൂപം സൃഷ്ടിച്ചത്. ‘‘വിജയീ ഭവ’എന്ന സന്ദേശത്തോടെയാണ് സുദർശൻ പട്‌നായിക് മണൽ കല ഒരുക്കിയിക്കുന്നത്.Sand artist Sudarshan Patnaik created the Chandrayaan-3
Read Also:‘സുരക്ഷിത നഗരങ്ങള്‍’ ഉള്ള രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകാന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്
500 സ്റ്റീൽ പാത്രങ്ങൾ ഉൾപ്പെടുത്തി നിർമ്മിച്ച 22 അടി നീളമുള്ള മണൽരൂപമാണിത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചന്ദ്രയാൻ 3 വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.45നാണ്. 2019-ൽ ചന്ദ്രയാൻ -2 ദൗത്യം സോഫ്റ്റ് ലാൻഡിംഗ് ശ്രമത്തിനിടെ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം ഐഎസ്ആർഒ നടത്തുന്ന പുതിയ ശ്രമമാണ് ചന്ദ്രയാൻ-3. പര്യവേഷണം വിജയിക്കുന്നതോടെ ചന്ദ്രോപരിതലത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
Story Highlights: Sand artist Sudarshan Patnaik created the Chandrayaan-3
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here