Advertisement

കൈക്കൂലിക്കേസിൽ പിടിയിലായ ഉദയകുമാറിനു സസ്പെൻഷൻ

July 15, 2023
Google News 1 minute Read
bribery case udayakumar suspended

കൈക്കൂലിക്കേസിൽ വിജിലൻസ് പിടികൂടിയ ഉദയകുമാറിനെ സസ്‌പെൻഡ് ചെയ്തു. ഡെപ്യൂട്ടി മാനേജർ (കമേഷ്യൽ) ചുമതല വഹിക്കുന്ന ഡി റ്റി ഒ ഉദയകുമാറിനെ സസ്പെൻഡ് ചെയ്യാൻ ഗതാഗത വകുപ്പ് മന്ത്രിയാണ് ഉത്തരവിട്ടത്. ഡിപ്പാർട്ട്മെന്റ് നടപടികൾ കെഎസ്ആർടിസി ഉടൻ സ്വീകരിക്കും. ഉദയകുമാറിന്റെ ഓഫീസിലും നെയ്യാറ്റിൻകരയിലെയും കുമാരപുരത്തെയും വീടുകളിലും വിജിലൻസ് പരിശോധന നടത്തുകയാണ്.

ഇടനിലക്കാരനിൽ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്. പരസ്യത്തിന്റെ ബില്ലുകൾ മാറാൻ ഉദ്യോഗസ്ഥൻ കമ്മീഷൻ ആവശ്യപ്പെട്ടു. ഇടനിലക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് വിജിലസ് ഉദയകുമാറിനെ പിടികൂടിയത്.

ഇയാൾ സ്ഥിരം കൈക്കൂലിക്കാരാനെന്ന് വിജിലൻസ് അറിയിച്ചു.

Story Highlights: bribery case udayakumar suspended

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here