ആക്രമിക്കാനെത്തിയ പുലിയെ കീഴടക്കി ബൈക്കിൽ കെട്ടിയിട്ട് വനം വകുപ്പ് ഓഫീസിലേക്ക് യുവാവിൻ്റെ യാത്ര; വിഡിയോ വൈറൽ

ആക്രമിക്കാനെത്തിയ പുലിയെ കീഴടക്കി ബൈക്കിൽ കെട്ടിയിട്ട് യുവാവിൻ്റെ യാത്ര വൈറൽ. കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ബഗിവലു ഗ്രാമത്തിൽ മുത്തു എന്നയാളാണ് 9 മാസം പ്രായം തോന്നിക്കുന്ന പുള്ളിപ്പുലിയെ ബൈക്കിൽ കെട്ടിവച്ച് വനം വകുപ്പ് ഓഫീസിലേക്ക് യാത്ര ചെയ്തത്. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കൃഷിയിടത്തിൽ എത്തിയ പുലി തന്നെ ആക്രമിക്കുകയായിരുന്നു എന്നും സ്വയരക്ഷയ്ക്ക് വേണ്ടിയാണ് പുലിയെ ബൈക്കിൽ കെട്ടിവെച്ചതെന്നും യുവാവ് പറയുന്നു. പുലിയുമായുള്ള മൽപ്പിടിത്തതിൽ ഇയാളുടെ കൈയ്ക്ക് പരുക്കേറ്റു. പുലിയെ കെട്ടിയിട്ടതിന് പിന്നിൽ ദുരുദ്ദേശ്യമില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങൾ ഇല്ല.
கர்நாடகா : தன்னை தாக்கிய சிறுத்தையின் கால்களை கட்டி பைக்கில் தூக்கி வந்து வனத்துறையினரிடம் ஒப்படைத்த இளைஞர்!#Hassan #leopard #karnatakaNews pic.twitter.com/7F121BGmGA
— Spark Media (@SparkMedia_TN) July 15, 2023
Story Highlights: man tied leopard motorcycle karnataka