പൊതുവിടത്തിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തു; കൊച്ചി കോപ്പറേഷനിലെ ശുചീകരണ തൊഴിലാളിക്ക് മർദ്ദനം
പൊതുവിടത്തിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത കൊച്ചി കോപ്പറേഷനിലെ ശുചീകരണ തൊഴിലാളിക്ക് മർദ്ദനം. ചെറായി സ്വദേശിയായ അരുണിനാണ് മർദ്ദനമേറ്റത്. രാത്രി ഡ്യൂട്ടിക്കിടെ ഇടപ്പള്ളി ഭാഗത്ത് മാലിന്യം നിക്ഷേപിക്കാൻ എത്തിയവരെ അരുൺ തടയുകയും ഫോണിൽ വാഹനത്തിന്റെ നമ്പർ പകർത്താൻ ശ്രമിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് രണ്ടംഗസംഘം അരുണിനെ മർദ്ദിച്ചത്. എളമക്കര പൊലീസിൽ അരുൺ നൽകിയ പരാതിയിൽ കൊല്ലം സ്വദേശിയായ ബിനുവിനെതിരെ പൊലീസ് കേസെടുത്തു.
Story Highlights: attack kochi corporation employee
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here