അയര്‍ലന്‍ഡില്‍ മലയാളി യുവതി കുത്തേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ മലയാളി യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ദീപ(38)യെയാണ് കൊല്ലപ്പെട്ട നലിയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് റിജിനെ(41) പൊലീസ് അറസ്റ്റ് ചെയ്തു.(Malayali woman stabbed to death in Ireland)
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് ദീപയെ മരിച്ചനിലയില്‍ കണ്ടത്. സ്റ്റേറ്റ് പത്തോളജിസ്റ്റ് ഓഫീസില്‍ നിന്നുള്ള പ്രത്യേക സംഘം സംഭവസ്ഥലം പരിശോധിച്ച് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു. കൊല്ലപ്പെട്ട ദീപ കോര്‍ക്കിലെ ഒരു ഫണ്ട് സര്‍വീസ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.
ദീപയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്. സുഹൃത്തുക്കള്‍ക്ക് ഒപ്പമായിരുന്ന മകന്‍ മടങ്ങി എത്തിയപ്പോഴാണ് ദുരന്തവാര്‍ത്ത പുറത്തറിയുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
മൃതദേഹം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. ദീപയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മലയാളി അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.
Story Highlights: Malayali woman stabbed to death in Ireland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here