Advertisement

മണിപ്പൂരിൽ മധ്യവയസ്കയെ വീട്ടിൽ കയറി വെടിവച്ചു കൊന്നു, മുഖം വികൃതമാക്കി

July 16, 2023
Google News 1 minute Read
Woman Shot Dead At Her Home In Manipur

വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ കലാപം അവസാനിക്കുന്നില്ല. ആയുധധാരികളായ അക്രമികൾ മധ്യവയസ്കയെ വീട്ടിൽ കയറി വെടിവച്ചു കൊന്നു. കൊലപാതകത്തിന് ശേഷം സ്ത്രീയുടെ മുഖം വികൃതമാക്കി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സാവോംബംഗ് മേഖലയിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

50 കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആയുധധാരികൾ സ്ത്രീയുടെ മുഖത്ത് നിറയൊഴിക്കുകയായിരുന്നു. രക്ഷപ്പെടുന്നതിന് മുമ്പ് അക്രമികൾ സ്ത്രീയുടെ മുഖം വികൃതമാക്കിയെന്നും പൊലീസ് പറഞ്ഞു. മാരിംഗ് നാഗ സമുദായത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീ മാനസിക പ്രശ്‌നങ്ങളുള്ളയാളാണെന്നും പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ മണിപ്പൂർ പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. ആയുധധാരികളെന്ന് സംശയിക്കുന്നവരെ പിടികൂടാൻ ഉദ്യോഗസ്ഥർ പരിസര പ്രദേശങ്ങളിലും വീടുകളിലും തെരച്ചിൽ നടത്തുണ്ട്. അക്രമം രൂക്ഷമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ ശനിയാഴ്ച മൂന്ന് ഒഴിഞ്ഞ ട്രക്കുകൾക്ക് തീയിട്ടു. അവാങ് സെക്‌മായിയിലാണ് അക്രമസംഭവം നടന്നത്. എൽപിജി സിലിണ്ടറുകൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ട്രക്കുകളാണ് അക്രമികൾ കത്തിച്ചത്.

Story Highlights: Woman Shot Dead At Her Home In Manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here