‘ആ കൈപിടിച്ചാണ് നടന്നതൊക്കെയും, എന്റെ എല്ലാമെല്ലാമായിരുന്ന സാറിന് വിട’: ടി സിദ്ദിഖ്

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖ്. എന്റെ എല്ലാമെല്ലാമായിരുന്നു സാറിന് വിട എന്നാണ് ടി. സിദ്ദീഖ് ഫേസ്ബുക്കില്‍ കുറിച്ചത്.’രാഷ്ട്രീയ ജീവിതത്തിലെ പ്രയാസം അനുഭവിക്കുന്ന ദിവസമാണിന്ന്.(T Siddique About Oommen chandy)
ഞങ്ങളെപ്പോലെയുള്ള പ്രവർത്തകന്മാരെ കണ്ടെത്തി അവരെ മുൻപോട്ട് കൊണ്ടുവരാൻ അത്ഭുതകരമായ നേതൃത്വം കൊടുത്ത വ്യക്തിയാണ് ഉമ്മൻചാണ്ടിയെന്നും ടി സിദ്ദിക്ക് പറഞ്ഞു.
അദ്ദേഹത്തിന്റെ വിയോഗം പൊതുസാമൂഹ്യ മണ്ഡലത്തെ ഗൗരവമായി ബാധിക്കും. വല്ലാത്തൊരു അരക്ഷിതാവസ്ഥയാണ്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകന്മാർക്ക് അദ്ദേഹത്തെ വിയോഗം താങ്ങാൻ കഴിയട്ടെ എന്നും ടി സിദ്ദീഖ് പ്രതികരിച്ചു.
Read Also: ജനനായകന് വിട; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ
അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി എയർ ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അടുത്ത ബന്ധുക്കൾ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം ജഗതിയിലെ വസതിയിലും ദർബാർ ഹാളിലും കെ.പി.സി.സി.യിലും ഇന്ന് പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ഏഴ് മണിയോടെ ഭൗതിക ശരീരം കോട്ടയത്തേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയിലാണ് സംസ്കാരം.
Story Highlights: T Siddique About Oommen chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here